ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഔഫ് ഇന്ത്യയില്‍ തൊഴിലസവരം; അപേക്ഷിക്കാം
ഹൈരദാബാദ്: ഹൈദരാബാദ് ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഔഫ് ഇന്ത്യയില്‍ ടെക്‌നിക്കല്‍ ഓഫീസര്‍, ട്രെഡ് അപ്രന്റിസ് അവസരം. ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലെ 350 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. ഒന്‍പത് മാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഓഗസ്റ്റ് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്/ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറീംഗ്/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്/ കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്/ ഇന്‍ഫര്‍മേഷന്‍ ടെകിനോളജിയില്‍ എന്‍ജിനീയറിംഗ് ബിരുദവുമാണ് യോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം.

Recommended Video
ഉദ്യോഗാര്‍ത്ഥികള്‍ 1990 ജൂലൈ 31 ന് ശേഷം ജനിച്ചവരായിരിക്കണം. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. 23000 രൂപയാണ് ശമ്പളം.
അപേക്ഷകരെ യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്യും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഡോക്യൂമെന്ററി വെരിഫിക്കേഷന്‍ നടത്തും. ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഡോക്യൂമെന്ററി വെരിഫിക്കേഷന്‍.
വിവിധ ട്രേഡുകളിലായി 285 ട്രേഡ് അപ്രന്റിസ് ഒഴിവുകളാണുള്ളത്. തെലങ്കാനയിലുള്ളവര്‍ക്കാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സെപ്തംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇലക്ട്രീഷന്‍, ഇലക്ട്രോണിക്, മെക്കാനിക്, ഫിറ്റര്‍, ആര്‍ ആന്‍ഡ് എസി, എംഎംവി, ടര്‍ണര്‍, മെഷീനിസ്റ്റ്, എംഎം ടൂള്‍ മെയിന്റ്, കാര്‍പെന്റര്‍, സിഒപിഒ, ഡീസല്‍ മെക്കാനിക്, പ്ലംബര്‍, എസ്എംഡബ്യൂ, വെല്‍ഡര്‍, പെയിന്റര്‍ വിഭാഗങ്ങളിലാണ് അവസരമുള്ളത്.












Click it and Unblock the Notifications