ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അവസരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ
കാസർഗോഡ് ജില്ലയിൽ കോവിഡ് -19 ഊർജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്ത് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 28 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 28 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഡാറ്റാ എൻട്രി ഓപ്പറേഷൻ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയും നടക്കും.
ഡിപ്ലോമ ഇൻ ലാബ് ടെക്‌നിഷ്യൻ അല്ലെങ്കിൽ ബി എസ്സി ലാബ് ടെക്‌നിഷ്യൻ യോഗ്യതയും കേരള പാരാ മെഡിക്കൽ കൗൺസിലിംഗ് രജിസ്‌ട്രേഷനുംമുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേഷൻ തസ്തികയിലേക്കും അപേക്ഷിക്കാം.












Click it and Unblock the Notifications