വനിത യോഗാപരിശീലകർക്ക് അവസരം: തൊഴിൽ വാർത്തകൾ അറിയാം
തൃശൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ രാമവർമ്മ പുരത്ത് പ്രവർത്തിക്കുന്ന മഹിളാ മന്ദിരത്തിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കുന്നതിന് വനിത യോഗാപരിശീലകയെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 29 ന് രാവിലെ 11 മണിക്ക് രാമവർമ്മപുരത്തുള്ള മഹിളാ മന്ദിരത്തിൽ എത്തണം. ഫോൺ 04872-328258

അപ്രന്റീസ് മേള ഒക്ടോബര്‍ 4 ന്
ഇടുക്കി : അപ്രന്റീസ് ട്രെയിനികളുടെ എണ്ണം രാജ്യത്ത് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ 4 ന് രാജ്യത്ത് ഒട്ടാകെ അപ്രന്റീസ് മേള നടക്കുന്നു. ഈ മേളയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ കട്ടപ്പന ഗവ . ഐ ടി ഐ യുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Recommended Video
ജില്ലയിലെ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / സ്വാകര്യ സ്ഥാപനങ്ങള്‍ക്കും , ഐ ടി ഐ കളില്‍ നിന്നും പാസായിട്ടുളള ട്രെയിനികള്‍ക്കും www.apprenticeshipindia. org എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി ആയി എസ്റ്റാബ്ലിഷ്മെന്റ് /കാന്‍ഡിഡേറ്റ് രജിസ്ട്രേഷന്‍ നടത്തി മേളയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0486 8272216, 7558996311 , 9495525811 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക .












Click it and Unblock the Notifications