Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം; 47 ഒഴിവുകൾ

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം. കിഴക്കന്‍ മേഖലയിലെ വിവിധ വിമാനത്താവളങ്ങളിലും മറ്റ് എ എ ഐ സ്ഥാപനങ്ങളിലും ജൂനിയര്‍ അസിസ്റ്റന്റിനും സീനിയര്‍ അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ്- aai.aero വഴി 2022 ഒക്ടോബര്‍ 12 മുതല്‍ അപേക്ഷിക്കാവുന്നതാണ്. ജനറല്‍ ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗങ്ങള്‍ക്ക് 1000 രൂപയാണ് അപേക്ഷാ ഫീസ്.

ഒഴിവുകളുടെ വിശദാംശങ്ങള്‍

സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്): 9
സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്): 6
ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസ്): 32

aai

ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ്

സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിശദമായ ബയോഡേറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ-22 എന്ന വിലാസത്തിൽ 29ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യിൽ ലഭിക്കും.

മെഡിക്കൽ ഓഫീസർ ഒഴിവ്

തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താല്ക്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ഒക്ടോ. 18ന് ചൊവ്വാഴ്ച വൈകീട്ട് 5ന് മുൻപ് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കേണ്ടതാണ്. ടിസിഎംസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എംബിബിഎസ് ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാർ / ഇലക്ഷൻ ഐഡി കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 20ന് വ്യാഴാഴ്ച രാവിലെ 10.30ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വെച്ച് നടത്തുന്ന ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ ഹാജരാകാണം.

ഹോംഗാര്‍ഡ് നിയമനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: എറണാകുളം ജില്ലയിലെ ഹോംഗാര്‍ഡ് ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 31-ന് മുമ്പായി എറണാകുളം ജില്ല ഫയര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.

ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക/ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും പൊലീസ്, ഫോറസ്റ്റ് എക്‌സൈസ്, ജയില്‍ മുതലായ സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച 35-നും 58-നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. യോഗ്യതയുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. കായികക്ഷമത, ശാരീരിക ക്ഷമത പരീക്ഷകള്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക എറണാകുളം ജില്ല ഫയര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0484-2207710, 9497920154.

ഫിഷറീസ് ഗാര്‍ഡ് നിയമനം: അഭിമുഖം 17-ന്

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പാട്രോളിംഗിനായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു. വി.എച്.എസ്.ഇ. ഫിഷറീസ് സയന്‍സ്/ എച്.എസ്.സി. വിജയവും സ്രാങ്ക് ലൈസണ്‍സുമാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 17-ന് രാവിലെ 10-ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം വേണം എത്താന്‍. ഫോണ്‍: 0477 2252814, 2251103

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+