അസം റൈഫിള്‍സില്‍ അവസരം; 104 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, അറിയേണ്ട കാര്യങ്ങള്‍
അസം റൈഫിള്‍സ് (എആര്‍) റൈഫിള്‍മാന്‍/റൈഫിള്‍ വുമണ്‍ ജനറല്‍ ഡ്യൂട്ടി 104 തസ്തികകളിലേക്കുള്ള ഏറ്റവും പുതിയ വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022 മാര്‍ച്ച് 26 മുതല്‍ 2022 ഏപ്രില്‍ 30 വരെ അസം റൈഫിള്‍സ് റിക്രൂട്ട്മെന്റ് 2022-ന് ഓണ്‍ലൈനായി അപേക്ഷിക്കാം.
അസം റൈഫിള്‍സ് സ്പോര്‍ട്സ് ക്വാട്ട ഒഴിവുകള്‍ 2022-ന്റെ വിശദമായ വിജ്ഞാപനം 2022 മാര്‍ച്ച് 26-ലെ എംപ്ലോയ്മെന്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, കൂടാതെ www.assamrifles.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. 104 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സ് : നോർക്ക റൂട്ട് സ് വഴി നിയമനം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്സുമാർക്ക് നോർക്ക റൂട്സ് മുഖേന മികച്ച തൊഴിലവസരം. ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്സിംഗ് യോഗ്യതയും 36 മാസത്തിൽ (3 വർഷത്തിൽ ) കുറയാതെ പ്രവർത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്. നിലവിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്. വർക്കിംഗ് ഗാപ് ഉണ്ടാവരുത്. താല്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കുന്നതിന് അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, ആധാർ, പാസ്പോര്ട്ട്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(ഡിഗ്രി/പോസ്റ്റ് ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റ്) എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഫോട്ടോ (500 *500 പിക്സൽ, വൈറ്റ് ബാക്ഗ്രൗൻഡ് JPG ഫോർമാറ്റ്), നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം 20.03.2022 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ [email protected]/ [email protected] എന്ന ഇമെയിൽ വിലാസത്തിൽ 20.03.2022 (അവസാന തീയതി) വൈകുന്നേരം 3 മണി വരെ അയക്കാവുന്നതാണ്. പ്രായം 35 വയസിൽ കവിയരുത്. ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. കരാർ ഓരോ വർഷം കൂടുമ്പോഴും പുതുക്കാവുന്നതാണ്. ഇന്റർവ്യൂ മാർച്ച് 21 മുതൽ 24 വരെ കൊച്ചിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഇമെയിൽ അയക്കുമ്പോൾ അവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള തീയതി(21.03 .22 - 24.03.22) കൂടി രേഖപ്പെടുത്തി അയക്കേണ്ടതാണ്. അപൂർണ്ണമായിട്ടുള്ള അപേക്ഷകൾ ഒരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ് നോർക്ക റൂട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്സിന്റെ ശ്രദ്ധയിൽപ്പെ ടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ നോർക്കറൂട്സിന്റെ വെബ്സൈറ്റിൽ (www.norkaroots.org) നിന്നും ടോൾ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം ) ലഭിക്കുന്നതാണ്.
ടെക്‌നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ നിയമനം നടത്തുന്നതിന് ഏപ്രിൽ ഏഴിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
എസ്.എസ്.എൽ.സി പാസ്, ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും, വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്കു പങ്കെടുക്കാം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.












Click it and Unblock the Notifications