അസാം റൈഫിള്‍സില്‍ അവസരം; 1380 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
അസാം റൈഫിള്‍സ് 2022-23 ലെ ടെക്നിക്കല്‍ ആന്‍ഡ് ട്രേഡ്സ്മാന്‍ റിക്രൂട്ട്മെന്റ് റാലിയിലേക്ക് ഗ്രൂപ്പ് ബി & സി തസ്തികകളിലേക്ക് 1380 അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 20 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ assamrifles.gov.in വഴി അപേക്ഷിക്കാം.
പോസ്റ്റ്: ഗ്രൂപ്പ് ബി & സി തസ്തികകളില്‍ അസം റൈഫിള്‍സ് ടെക്‌നിക്കല്‍ & ട്രേഡ്‌സ്മാന്‍ റിക്രൂട്ട്‌മെന്റ് റാലി 2022-23
ഒഴിവുകളുടെ എണ്ണം: 1380
പേ സ്‌കെയില്‍: അസം റൈഫിള്‍സ് നിയമങ്ങള്‍ അനുസരിച്ച്
സംസ്ഥാന തിരിച്ചുള്ള വിശദാംശങ്ങള്‍
ആന്‍ഡമാന്‍ & നിക്കോബര്‍: 01, ആന്ധ്രാപ്രദേശ്: 72, അരുണാചല്‍ പ്രദേശ്: 42 ,അസം: 57, ബീഹാര്‍: 107 , ചണ്ഡീഗഡ്: 02, ഛത്തീസ്ഗഡ്: 32, ദാദറും ഹവേലിയും: 01 , ഡല്‍ഹി: 12 , ദാമന്‍ & ദിയു: 01, ഗോവ: 03, ഗുജറാത്ത്: 50 ,ഹരിയാന: 14, ഹിമാചല്‍ പ്രദേശ്: 04, ജമ്മു & കാശ്മീര്‍: 26,
ജാര്‍ഖണ്ഡ്: 53, കര്‍ണാടക: 51, കേരളം: 39, ലക്ഷദ്വീപ്: 01, മധ്യപ്രദേശ്: 47, മഹാരാഷ്ട്ര: 71, മണിപ്പൂര്‍: 79, മേഘാലയ: 07, മിസോറാം: 85, നാഗാലാന്‍ഡ്: 115, ഒഡീഷ: 51, പുതുച്ചേരി: 02, പഞ്ചാബ്: 18, രാജസ്ഥാന്‍: 41, തമിഴ്‌നാട്: 57, തെലങ്കാന: 46, ത്രിപുര: 07, ഉത്തര്‍പ്രദേശ്: 123, ഉത്തരാഖണ്ഡ്: 07, പശ്ചിമ ബംഗാള്‍: 56

എക്സിക്യൂട്ടിവ് അസിസ്റ്റന്റ് കരാർ നിയമനം
പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് (പി.ഐ.ഇ. ആൻഡ് എം.ഡി.) സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ എക്സിക്യൂട്ടിവ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കിൽ കുറയാതെ എം.ബി.എ/ പി.ജി.ഡി.ബി.എയും കംപ്യൂട്ടർ പരിജ്ഞാനവുമാണു യോഗ്യത. www.cmdkerala.nte വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 22നു വൈകിട്ട് അഞ്ചിനു മുൻപു സമർപ്പിക്കണം.
സാനിട്ടറി പ്ലംബർ കരാർ നിയമനം
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ സാനിട്ടറി പ്ലംബർ ഓൺ കോൺട്രാക്ട് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്ലംബർ ട്രേഡിൽ ഐ.ടി.ഐ പാസായ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 01.01.2022 ന് 18-41നും മധ്യേയായിരിക്കണം പ്രായം (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസം 15,000 രൂപ ശമ്പളം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17നകം രജിസ്റ്റർ ചെയ്യണം.

നഴ്‌സിംഗ് അസിസ്റ്റന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25ന് വൈകിട്ട് 3.30 നകം നൽകണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.
മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്
സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. വിശദവിവരങ്ങൾക്ക്: www.keralapottery.org.

മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍ അഭിമുഖം
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ പ്രീമെട്രിക് ഹോസ്റ്റലിൽ (പെണ്‍കുട്ടികള്‍) പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പ്രതിമാസം 12,000 രൂപ ഓണറേറിയം ലഭിക്കും. ബിരുദവും ബി.എഡുമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂണ്‍ 21ന് രാവിലെ 11ന് ആലപ്പുഴ മിനി സിവില്‍ സ്റ്റേഷൻ (അനക്‌സ്) ഒന്നാം നിലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍ അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2252548.

ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയും പ്രായപരിധിയും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണ. താൽപര്യമുള്ളവർ ജൂൺ 17ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2801688












Click it and Unblock the Notifications