Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് ഓഫ് ബറോഡയിൽ അവസരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ

ബാങ്ക് ഓഫ് ബറോഡ, സോണൽ മാനേജർ, ബിസിനസ് മാനേജർമാർ/എഐ, എംഎൽ സ്പെഷ്യലിസ്റ്റുകൾ എന്നിവർക്കായി കരാർ അടിസ്ഥാനത്തിൽ നിശ്ചിതകാലത്തേക്ക് നിയമനം നടത്തുന്നു. സെപ്തംബർ 21-ന് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ 2022 ഒക്ടോബർ 11-ന് അവസാനിക്കുമെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in വഴി അപേക്ഷിക്കാം.

ഡിജിറ്റൽ ബിസിനസ് ഗ്രൂപ്പ് (അസറ്റ്സ്): 10
ഡിജിറ്റൽ ബിസിനസ് ഗ്രൂപ്പ് (ചാനലുകളും പേയ്‌മെന്റുകളും): 26
ഡിജിറ്റൽ ബിസിനസ് ഗ്രൂപ്പ് (പങ്കാളിത്തവും ഇന്നൊവേഷനും): 20
ഡിജിറ്റൽ ഓപ്പറേഷൻസ് ഗ്രൂപ്പ്: 10

ദ്രുത കര്‍മ്മസേന വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു

ദ്രുത കര്‍മ്മസേന വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ദ്രുത കര്‍മ്മ സേനയിലേക്ക് വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. പ്രളയം, മലയിടിയല്‍, ഉരുള്‍പ്പൊട്ടല്‍, പകര്‍ച്ചവ്യാധി, വന്യമൃഗശല്യം തുടങ്ങി ഏത് അടിയന്തിര സാഹചര്യത്തിലും നാടിനെ സേവിക്കാനും സംരക്ഷിക്കാനും സന്നദ്ധരായ ആളുകള്‍ക്ക് അപേക്ഷിക്കാം. 50 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ദ്രുത കര്‍മ്മസേന രൂപീകരിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഫയര്‍ ഫോഴ്സ്, പോലീസ്, വനം വകുപ്പ്, ആരോഗ്യവകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ
ആവശ്യമായ പരിശീലനം നല്‍കും. കൂടാതെ ഇവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കിക്കൊടുക്കും. അംഗങ്ങള്‍ക്ക് യുണിഫോം, ഐ.ഡി കാര്‍ഡ്, റെയിന്‍ കോട്ട്, ടോര്‍ച്ച് ലൈറ്റ് എന്നിവയും നല്‍കും.

പട്ടികജാതി യുവാക്കള്‍ക്ക് അപേക്ഷിക്കാം

പട്ടികജാതി യുവാക്കള്‍ക്ക് അപേക്ഷിക്കാം

കാസര്‍കോട് ജില്ലാ പഞ്ചായത്തിന് കീഴിലെ ആശുപത്രികള്‍, എഞ്ചിനീയറിംഗ് വിഭാഗം, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിങ്ങളില്‍ ഒരു വര്‍ഷത്തേക്ക് സ്റ്റേപ്പന്റോട് കൂടി തൊഴില്‍ പരിചയം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18നും 30നും ഇടയില്‍ പ്രായമുള്ള യോഗ്യരായ പട്ടികജാതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ ഏഴിനകം ആവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍ 04994256162.

കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ മത്സ്യ അനുബന്ധ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ഒക്ടോബര്‍ 10 ന് രാവിലെ 11 ന് വൈത്തിരി തളിപ്പുഴ ഫിഷറീസ് ട്രെയിനിംഗ് സെന്ററില്‍ നടക്കും. അപേക്ഷകര്‍ വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം. പ്രായപരിധി 20 നും 36 നും ഇടയില്‍. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: മേഖല എക്സിക്യൂട്ടീവ്, മത്സ്യബോര്‍ഡ്, കോഴിക്കോട്, ഫോണ്‍ : 9497715580, 9497715577

 ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ കെ.എം.എം.ഗവ. ഐ.ടി.ഐയിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് (കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, പ്ലംബ്ബര്‍) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 7 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഹാജരാകണം. ഓരോ ട്രേഡിലും 2 വീതം ഒഴിവുള്ളതില്‍ ഓരോ ഒഴിവ് ഈഴവ/തീയ്യ/ബില്ലവ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. ഫോണ്‍: 04936 205519.

സ്‌പോട്ട് അഡ്മിഷൻ

സ്‌പോട്ട് അഡ്മിഷൻ

കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെ ത്രിവത്സര ബി.എസ്.സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30-ന് www.admission.kannuruniversity.ac.in എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് ഒക്ടോബര്‍ 1, 3 തീയതികളില്‍ രാവിലെ 11.00 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വെബ്‌സൈറ്റ്: www.iihtkannur.ac.in ഫോണ്‍: 0497 2835390, 0497 2965390, 9495720870.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+