• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം, ജനറലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ 150 ഒഴിവുകള്‍

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ജനറലിസ്റ്റ് ഓഫീസറുടെ (സ്‌കെയില്‍-II) ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. 150ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറല്‍ 62, ഒ.ബി.സി.-40, എസ്.സി-22, എസ്.ടി-11, ഇ.ഡബ്ല്യു.എസ്.-15, ഭിന്നശേഷിക്കാര്‍-8 എന്നിങ്ങനെയാണ് സംവരണക്രമം. ഐ.ബി.പി.എസ്. നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടേയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

യോഗ്യത: കുറഞ്ഞത് 60 ശതമാനം (എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി. വിഭാഗക്കാര്‍ക്ക് 55 ശതമാനം) മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ജെ.എ.ഐ.ഐ.ബി, സി.എ.ഐ.ഐ.ബി. വിജയം അഭിലഷണീയം. ഏതെങ്കിലും ഷെഡ്യൂള്‍ഡ്/ കൊമേഴ്സ്യല്‍ ബാങ്കില്‍ ഓഫീസറായി മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.

പ്രായം: എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് 118 രൂപയും മറ്റുള്ളവര്‍ക്ക് 1180 രൂപയുമാണ് (ജി.എസ്.ടി.ഉള്‍പ്പെടെ) ഫീസ്.

വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ബാധകമല്ല. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

പ്രായം: 25-35 വയസ്സാണ് പ്രായപരിധി.

ധാവണിയിലും ഗ്ലാമറസായി വിരാനിക ഷെട്ടി, സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്ന് ആരാധകര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

ജോസഫ് വാഴയ്ക്കന്‍
Know all about
ജോസഫ് വാഴയ്ക്കന്‍

English summary
Opportunity in Bank of Maharashtra, 150 vacancies in Generalist Officer post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X