ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിൽ അവസരം: 1312 ഹെഡ് കോണ്‍സ്റ്റബിള്‍ ഒഴിവുകൾ
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി എസ് എഫ്) 1312 ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്ക്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 19, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് rectt.bsf.gov.in വഴി അപേക്ഷിക്കാം.
റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങൾ
പോസ്റ്റ്: ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ) - HC-RO
ഒഴിവുകളുടെ എണ്ണം: 982
പേ സ്കെയിൽ: 25500 - 81100/- ലെവൽ-4
പോസ്റ്റ്: ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) - HC-RM
ഒഴിവുകളുടെ എണ്ണം: 330
ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ) യോഗ്യത
ഉദ്യോഗാർത്ഥി പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായിരിക്കണം, റേഡിയോ, ടെലിവിഷൻ, ഇലക്ട്രോണിക്സ്, കോപ അല്ലെങ്കിൽ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ജനറൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഡേറ്റ് എൻട്രി ഓപ്പറേറ്റർ എന്നിവയിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 60 ശതമാനം മാർക്കോടെ 12-ാം ക്ലാസ് പാസായിരിക്കണം.

ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്)
ഉദ്യോഗാർത്ഥി റേഡിയോ, ടെലിവിഷൻ, ഇലക്ട്രോണിക്‌സ്, ഫിറ്റർ, കോപ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ജനറൽ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ അല്ലെങ്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിൽ പത്താംതരം അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസും ഐടിഐ സർട്ടിഫിക്കറ്റും അല്ലെങ്കിൽ 12-ാം ക്ലാസ് പാസായിരിക്കണം.
താത്കാലിക ഒഴിവ്
സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. പ്രായം 01/01/2021 ന് 41 വയസ് കവിയരുത്. വെറ്ററിനറി സയൻസിൽ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്) ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ശമ്പളം 39,500. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.
ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേയ്ക്ക് ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.
ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍
വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന ഓഗസ്റ്റ് 30 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. രജിസ്ട്രേഷന്‍ രാവിലെ 9 മണി മുതല്‍ 12 മണി വരെ. താല്‍പര്യമുള്ളവര്‍ ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസ്, പി.ടി.എ ഫണ്ട് എന്നിവ സഹിതം കോളേജില്‍ ഹാജരായി രജിസ്ട്രേഷന്‍ നടത്തണം. ഫീസ് പേയ്മെന്റ് കാര്‍ഡ് വഴി മാത്രം. ഒഴിവുകളുടെ വിവരങ്ങള്‍ അറിയാന്‍ www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869253710, 9400006432












Click it and Unblock the Notifications