ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ അവസരം: 336 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) 336 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, പിഎ, എഎസ്ഒ, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍, എ, ബി, സി ഗ്രൂപ്പുകളിലെ വിവിധ ഒഴിവുകള്‍ എന്നിവയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 09- 2022 ആണ് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ bis.gov.in വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ ടെസ്റ്റ്, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

ഒഴിവുകളുടെ വിശദാംശങ്ങള്‍
ഗ്രൂപ്പ് സി
പോസ്റ്റ്: സ്റ്റെനോഗ്രാഫര്‍
ഒഴിവുകളുടെ എണ്ണം: 22
പേ സ്‌കെയില്‍: 25500 - 81100/ ലെവല്‍-4
പോസ്റ്റ്: സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 100
പേ സ്‌കെയില്‍: 25500 - 81100/ ലെവല്‍-4
പോസ്റ്റ്: ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 61
പേ സ്‌കെയില്‍: 19900 63200/ ലെവല്‍-2
പോസ്റ്റ്: ഹോര്‍ട്ടികള്‍ച്ചര്‍ സൂപ്പര്‍വൈസര്‍
ഒഴിവുകളുടെ എണ്ണം: 01
പേ സ്‌കെയില്‍: 19900 63200/ ലെവല്‍-2
പോസ്റ്റ്: ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ലബോറട്ടറി)
ഒഴിവുകളുടെ എണ്ണം: 47
പേ സ്‌കെയില്‍: 35400 112400/ ലെവല്‍ -6
പോസ്റ്റ്: സീനിയര്‍ ടെക്‌നീഷ്യന്‍
ഒഴിവുകളുടെ എണ്ണം: 25
പേ സ്‌കെയില്‍: 25500 81100/ ലെവല്‍-4
ഗ്രൂപ്പ് - ബി
പോസ്റ്റ്: പേഴ്‌സണല്‍ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 28
പേ സ്‌കെയില്‍: 35400 112400/ ലെവല്‍ -6
പോസ്റ്റ്: അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (എഎസ്ഒ)
ഒഴിവുകളുടെ എണ്ണം: 47
പേ സ്‌കെയില്‍: 35400 112400/ ലെവല്‍ -6
പോസ്റ്റ്: അസിസ്റ്റന്റ് (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍)
ഒഴിവുകളുടെ എണ്ണം: 02
പേ സ്‌കെയില്‍: 35400 112400/ ലെവല്‍ -6
ടീച്ചര്‍ തസ്തിക; ഇന്റര്‍വ്യൂ
വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം എല്‍.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ അവസാന ഘട്ട ഇന്റര്‍വ്യൂ എപ്രില്‍ 20, 21, 22, 27 തിയതികളില്‍ ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും , ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കേറ്റുകളും സഹിതം നിശ്ചിത തീയതിയില്‍ ഹാജരാക്കണം.
എസ് ടി പ്രെമോട്ടര്‍ നിയമന കൂടിക്കാഴ്ച
മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ എസ്.ടി പ്രൊമോട്ടര്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഏപ്രില്‍ 19 മുതല്‍ 21 വരെ നടക്കും. ഏപ്രില്‍ 19 ന് മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ക്രമ നം 1 മുതല്‍ 45 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9. 30 മുതല്‍, ക്രം നം 46 മുതല്‍ 71 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചക്ക് 1.30 മുതല്‍ മാനന്തവാടിയിലെ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. പനമരം ഗ്രാമ പഞ്ചായത്തിലെ ക്രമനം 1 മുതല്‍ 35 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30 മുതലും ക്രമ നം 36 മുതല്‍ 64 വരെയുള്ളവര്‍ ഉച്ചക്ക് 1.30 മുതലും മാനന്തവാടി ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റലിലും ഹാജരാകണം. ഏപ്രില്‍ 20 ന് തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ക്രം നം 1 മുതല്‍ 55 വരെ രാവിലെ 9.30 നും ക്രമ നം 56 മുതല്‍ 110 വരെ ഉച്ചക്ക് 1.30 മുതല്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഉദ്യോര്‍ത്ഥികളും രാവിലെ 9. 30 മുതലും, എടവക ഗ്രാമ പഞ്ചായത്തിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളും ഉച്ചക്ക് 1. 30 മുതല്‍ മാനന്തവാടി ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റലിലും ഹാജരാകണം.ഏപ്രില്‍ 21 ന് ഉച്ചക്ക് 1. 30 മുതല്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളും മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, ജാതി, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകകള്‍ പരിശോധനക്കായി ഹാജരാക്കണം. ഫോണ്‍: 04936 240210












Click it and Unblock the Notifications