ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ അവസരം, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍: തൊഴിൽ അവസരങ്ങൾ അറിയാം
വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ ചെയര്‍പേഴ്സന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ നാല് ഒഴിവുകളുമാണുള്ളത്. ജില്ലകളിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകള്‍ വീതമുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം ഗസറ്റിലും വനിതാശിശുവികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വനിതാശിശുവികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയില്‍ കഫെറ്റീരിയക്കെതിര്‍വശം, പൂജപ്പുര, തിരുവനന്തപൂരം - 695012 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവയില്‍ ഏതെങ്കിലും നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞവരായിരിക്കണം. അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്‌റ്റൈപ്പന്റ്. അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ്, കണ്ണൂര്‍ എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. 2021 ഡിസംബര്‍ 13ന് വൈകിട്ട് അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്രന്റിസ്ഷിപ്പ് ഇടക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റിസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്.
തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമതീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2700231 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി പദ്ധതികളില്‍ പഞ്ചായത്ത് ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വിഎച്ച് എസ് ഇ/ബിരുദം/സുവോളജി ബിരുദം അല്ലെങ്കില്‍ എസ്എസ് എല്‍സിയും ഗവ. സ്ഥാപനത്തിലെ അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച ഡിസംബര്‍ 16ന് ഉച്ചക്ക് രണ്ട് മണിക്ക് മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04972731081.
ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപ്രന്റീസ്ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്‌റ്റൈപ്പെന്റോടു കൂടി ആറ് മാസത്തെ
പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ഒരു ഒഴിവാണ് ഉള്ളത്.
ജേണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ 2020, 2021 വര്‍ഷങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷകര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡാറ്റാ കണക്ഷനും ഉണ്ടായിരിക്കണം. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകള്‍ 2021 ഡിസംബര്‍ 12 ന് മുന്‍പ് [email protected] എന്ന ഇ-മെയി്ല്‍ വിലാസത്തില്‍ ലഭിക്കണം. സബ്ജക്റ്റ് ലൈനില്‍ അപ്രന്റീസ്ഷിപ്പ് 2021 എന്ന് സൂചിപ്പിക്കേണ്ടതാണ്. ഫോണ്‍- 0477 2251349
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയില്‍ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ താത്കാലിക ഒഴിവ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 10ന് രാവിലെ 9.30 കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0494 2686214.
മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം തൃത്താല ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു. തൃത്താല ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ കുടുംബാംഗത്തിനോ അപേക്ഷിക്കാം. പ്ലസ് ടുവാണ് യോഗ്യത. പ്രായപരിധി 25- 45. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് അഭികാമ്യം. താല്‍പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഡിസംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്കാണ് അവസരം. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞവരായിരിക്കണം.
Recommended Video
അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡാറ്റാ കണക്ഷനും ഉള്ളവരാകണം. പ്രതിമാസം 7000 രൂപയാണ് സ്‌റ്റൈപ്പന്റ്. അപ്പ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്- 678001 എന്ന വിലാസത്തില്‍ ഡിസംബര്‍ 13 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. കവറിന്റെ പുറത്ത് 'അപ്പ്രന്റീസ്ഷിപ് 2021' എന്ന് രേഖപ്പെടുത്തണം. അഭിമുഖത്തിന്റെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ പറയുന്ന തീയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505329.












Click it and Unblock the Notifications