സഹകരണ സംഘം ബാങ്കുകളില്‍ അവസരം; 157 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
സഹകരണ സംഘം ബാങ്കുകളില്‍ വിവിധ തസ്തികകളിലെ 157 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 23 വരെ അപേക്ഷിക്കാന്‍ സാധിക്കും. സഹകരണ സര്‍വീസ് ബോര്‍ഡ് നടത്തുന്ന ഒ എം ആര്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷമാണ് നിയമനം.
ജൂനിയര്‍ ക്ലാര്‍ക്ക് - 137
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ - 2
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ - 6
അസിസ്റ്റന്റ ്‌സെക്രട്ടറി - 5
ടൈപ്പിസ്റ്റ്, ജൂനിയര്‍ ടൈപ്പ്സ്റ്റ് - 2 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ.
അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം
സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം695 001. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്സൈറ്റില്‍. ലഭ്യമാണ്.
ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ തസ്തികയിലേക്കുള്ള യോഗ്യത
പത്താം ക്ലാസ് ജയവും ജെഡിസിയും; അല്ലെങ്കില്‍ ബികോം (കോ ഓപ്പറേഷന്‍); അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയോ (എച്ച്ഡിസി / എച്ച്ഡിസി & ബിഎം / എച്ച് ഡി സി എം), ജെ ഡി സിയോ; അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി എസ് സി ( കോ ഓപ്പറേഷന്‍ & ബാങ്കിങ് ).

ഇന്റേണൽ ഓഡിറ്റ് ഓഫീസർ
തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ചിന് വൈകീട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
സ്റ്റാഫ് നഴ്സ് നിയമനം
വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മേയ് 20 രാവിലെ 11 മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ആയുർവേദ നഴ്സ് നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫയർ സൊസൈറ്റി കണ്ണൂർ റീജ്യൻ പരിയാരം ആയുർവ്വേദ ആശുപത്രി പേവാർഡിലേക്ക് ആയുർവ്വേദ നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി മേയ് 20 രാവിലെ 11 മണിക്ക് പരിയാരം ഗവ. ആയുർവ്വേദ ആശുപത്രിയിൽ അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30 - നു മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ക്ലർക്ക് - കം - ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ നിപുൺ ഭാരത് മിഷൻ 2022-23 ന്റെ ഭാഗമായി ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേയ് 22 ന് വൈകീട്ട് അഞ്ചിനകം എസ്.എസ്.കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പളം 21175.
ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡാറ്റാ പ്രിപ്പറേഷൻ, കംപ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ് എന്നിവയാണ് യോഗ്യത. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കൂറയാത്ത പ്രവൃത്തിപരിചയം. B.Ed/DLEd യോഗ്യത എന്നിവ അഭിലഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.ടി - 5 വർഷം). അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസ്, സമഗ്രശിക്ഷാ കേരളം, തിരുവനന്തപുരം, ഗവ.ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം, പിൻ - 695036. ഫോൺ: 0471-2455590, 2455591.












Click it and Unblock the Notifications