പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ അവസരം: അപേക്ഷിക്കേണ്ടത് ഇങ്ങനെ
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പദ്ധതികളിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രൊജക്റ്റ് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.
ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും ഓഗസ്റ്റ് 5നകം ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ നൽകണം. [email protected] എന്ന മെയിലിലും അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.envt.kerala.gov.in. ഫോൺ: 0471-2326264.

പട്ടിക വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ മേള
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ (NCSC for SC/STs) നേതൃത്വത്തിൽ പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി ജൂലൈ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ. ബ്രാഞ്ച് മാനേജർ, ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, ജൂനിയർ സെയിൽസ് ഓഫീസർ തസ്തികകളിലേക്കാണ് തൊഴിൽമേള.
ബ്രാഞ്ച് മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇൻഷുറൻസ് മേഖലയിലുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30നും 45നും മധ്യേ. ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇൻഷുറൻസ് മേഖലയിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 30 നും മധ്യേ. ജൂനിയർ സെയിൽസ് ഓഫീസർ തസ്തികയിൽ പ്ലസ്ടു അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും-55നും മധ്യേ.
താത്പര്യമുള്ള ഉദ്യോഗാർഥികൾ (സ്ത്രീ/പുരുഷൻ) ജൂലൈ 25നകം https://forms.gle/wj4ZFXkThDpGTCz38 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ‘National Career Service Centre for SC/STs, Trivandrum' എന്ന ഫേസ്ബുക്ക് പേജിലോ 0471-2332113/8304009409 എന്ന ഫോൺ നമ്പറിലോ ഈ ഓഫീസുമായി ബന്ധപ്പെടണം.

കൈറ്റിൽ മാസ്റ്റർ ട്രെയിനർ: ജൂലൈ 26 വരെ അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോാളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐ.ടി തത്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 26 വരെ നീട്ടി. പ്രൈമറി-ഹൈസ്‌കൂൾ അധ്യാപകർക്കൊപ്പം ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകർക്കും അപേക്ഷിക്കാം. ഐ.ടി നൈപുണി അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വർക്കിംഗ് അറേഞ്ച്‌മെന്റ് വൃവസ്ഥയിൽ അതത് ജില്ലകളിലായിരിക്കും മാസ്റ്റർ ട്രെയിനർമാരെ നിയോഗിക്കുന്നത്. വിശദാംശങ്ങൾക്ക്: www.kite.kerala.gov.in.

ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫിസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 6നു വൈകിട്ട് അഞ്ചിനു മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.












Click it and Unblock the Notifications