ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം: 1625 ഒഴിവുകള്‍
ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎല്‍) ഇലക്ട്രോണിക്സ്, മെക്കാനിക്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍ ട്രേഡ് തുടങ്ങി വിവിധ ട്രേഡുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ 1625 ജൂനിയര്‍ ടെക്നീഷ്യന്‍ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ -ecil.gov.in- ല്‍ ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഈ ഒഴിവുകളിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022 ഏപ്രില്‍ 11-നകം www.ecil.co.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 1 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആകെ 1625 ജൂനിയര്‍ ടെക്‌നീഷ്യന്‍ ഒഴിവുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവ് വിശദാംശങ്ങള്‍
ആകെ ജൂനിയര്‍ ടെക്‌നീഷ്യന്‍ ഒഴിവുകള്‍ - 1625
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് - 814
ഫിറ്റര്‍ - 627
ഇലക്ട്രീഷ്യന്‍ - 184 എന്നിങ്ങനെയാണ് ഒഴിവുകള്‍.
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം
ആലപ്പുഴ: വെളിയനാട് ബ്ലോക്കില്‍ ആര്‍.കെ.ഐ- ഇ .ഡി .പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.
പ്രായം 25നും 45നും മധ്യേ. വിദ്യാഭ്യാസ യോഗ്യത - പ്ലസ് ടൂ. വെളിയനാട് ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരായിരിക്കണം . വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ 16ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം .
കരാർ നിയമനം: 22 വരെ അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്‌വർക്ക് എൻജിനിയർ, നെറ്റ്‌വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: www.cmdkerala.net. അപേക്ഷ 22 വരെ സ്വീകരിക്കും .
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മുഖേന ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു / ഐ. ടി .ഐ ( ഒരു വര്‍ഷം) 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിനും പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ് കോഴ്സിനും അപേക്ഷിക്കാം.
എസ്. സി / എസ് .ടി, ഒ .ഇ . സി . വിഭാഗങ്ങളിലുള്ളവര്‍ക്ക് കോഴ്സ് സൗജന്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 13. ഏപ്രില്‍ അവസാനം കോഴ്സുകള്‍ ആരംഭിക്കും. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04792485370, 2485852, 8547005018.
Recommended Video
വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തിക ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 12 ന് രാവിലെ 11.00 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ മെക്കാനിക്കല്‍ ട്രേഡിലുള്ള എഞ്ചിനിയറിംഗ് ബിരുദം ആണ് യോഗ്യത. യോഗ്യതാ പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുന്നത്.












Click it and Unblock the Notifications