ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരം; 239 ഒഴിവുകള്‍
ദില്ലി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരങ്ങള്‍. 239 ഒഴിവുകളിലാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എഞ്ചിനിയറിങ് തസ്തികയില്‍ 200 ഒഴിവുകളാണുള്ളത്. എന്‍ജിനിയറിങ്, പ്രൊഫഷണല്‍ തസ്തികയിലേക്ക് ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. മറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.hindustanpetroleum.com സന്ദര്‍ശിക്കുക. അപേക്ഷയും വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം.

ഇന്‍സ്ട്രുമെന്റേഷന്‍-25
ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം. പ്രായപരിധി: 25 വയസ്സ്.
മെക്കാനിക്കല്‍-120
മെക്കാനിക്കല്‍/മെക്കാനിക്കല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ എന്നിവയിലേതെങ്കിലും ബിരുദം.
സിവില്‍-30
സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം.
ഇലക്ട്രിക്കല്‍-25
ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം.
പ്രൊഫഷണല്‍സ്-11, സെയില്‍സ്/സര്‍വീസ്-3, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്-25 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.












Click it and Unblock the Notifications