നിര്‍ഭയസെല്ലിന്റെ കീഴിലുള്ള എസ്ഒഎസ് മോഡല്‍ ഹോമുകളില്‍ ഹൗസ് മദര്‍ തസ്തികയില്‍ അവസരം
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിര്‍ഭയസെല്ലിന്റെ കീഴിലുള്ള എസ്.ഒ.എസ് മോഡല്‍ ഹോമുകളില്‍ അവസരം. കരാറടിസ്ഥാനത്തില്‍ ഹൗസ് മദര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

25 വയസ്സിന് മുകളില്‍ പ്രായമുള്ളവരും അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവരും പൂര്‍ണ്ണസമയം ഹോമില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരുമായ സ്ത്രീകളില്‍ നിന്ന് (അവിവാഹിതര്‍, ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ട് താമസിക്കുന്നവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും) അപേക്ഷ ക്ഷണിച്ചു.
15,000 രൂപയാണ് പ്രതിമാസ വേതനം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 21ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, നിര്‍ഭയസെല്‍, ചെമ്പക നഗര്‍, ഹൗസ് നം.40, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്












Click it and Unblock the Notifications