Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐബിപിഎസിൽ അവസരം: സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ ( ഐ ബി പി എസ് ) സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ ബി പി എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ibps.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്.

ഒഴിവ് വിശദാംശങ്ങള്‍

ലോ ഓഫീസര്‍ : 10
അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ : 516
രാജ്ഭാഷ അധികാരി : 25
മാര്‍ക്കറ്റിംഗ് ഓഫീസര്‍ : 100
ഐടി ഓഫീസര്‍ : 44
എച്ച്ആര്‍/പേഴ്‌സണല്‍ ഓഫീസര്‍ : 15

സീനിയർ റസിഡന്റ് കരാർ നിയമനം

സീനിയർ റസിഡന്റ് കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 22ന് രാവിലെ 11ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. DM in Radiodiagnosis, TCMC Registration എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റാ സഹിതം അപേക്ഷകൾ നവംബർ 19ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടോ [email protected] എന്ന ഇ-മെയിലിലോ നൽകണം. അഭിമുഖത്തിന് യോഗ്യരായവർക്ക് മെമ്മോ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകും. എസ്.എസ്.എൽ.സി / പ്ലസ്ടു ലെവൽ, ഡിഗ്രി ലെവൽ, കെ.എ.എസ് എന്നീ പി.എസ്.സി പരീക്ഷകൾക്കുള്ള പ്രാഥമിക പരീക്ഷാ പരിശീലനത്തിലേക്കായി വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും, മറ്റ പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിക്ക് വിധേയമായും ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോമിൽ ഡിസംബർ 15ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. പട്ടികജാതി/പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്‌റ്റൈപന്റ് ലഭിക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിഭാഗത്തിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. എം.ടെക്. യോഗ്യതയുള്ളവര്‍ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം 25-ന് രാവിലെ 10 മണിക്ക് കോളേജില്‍ എത്തണം. ഫോണ്‍: 0477 2267311, 9846597311.

4

ആലപ്പുഴ: ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. 50 വയസില്‍ താഴെ പ്രായമുള്ളതും പത്താം ക്ലാസ് യോഗ്യതയുമുള്ളവര്‍ക്ക് 29-ന് രാവിലെ 11.30 ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0477 2252377.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+