Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായനികുതി വകുപ്പില്‍ അവസരം: 24 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങള്‍

ആദായനികുതി വകുപ്പ് 24 ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍, ടാക്‌സ് അസിസ്റ്റന്റ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ incometaxindia.gov.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 18 ആണ്.

ഒഴിവ് വിശദാംശങ്ങള്‍

ആദായ നികുതി ഇന്‍സ്‌പെക്ടര്‍: 1 പോസ്റ്റ്

ടാക്‌സ് അസിസ്റ്റന്റ്: 05 പോസ്റ്റുകള്‍

മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്: 18 പോസ്റ്റുകള്‍

ആദായനികുതി ഇന്‍സ്‌പെക്ടര്‍ ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ തത്തുല്യമോ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി: 18-30 വയസ്സ്

ടാക്‌സ് അസിസ്റ്റന്റ്: ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ തത്തുല്യമോ യോഗ്യതയോ ഉണ്ടായിരിക്കണം . മണിക്കൂറില്‍ 8000 കീ ഡാറ്റാ എന്‍ട്രി വേഗത ഉണ്ടായിരിക്കണം. പ്രായപരിധി: 18-27 വയസ്സ്

മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്: അംഗീകൃത ബോര്‍ഡ്/കൗണ്‍സിലില്‍ നിന്നുള്ള മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യ പാസായിരിക്കണം. പ്രായപരിധി: 18-25 വയസ്സ്

അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ (2018, 2019, 2020, 2021) മികച്ച മൂന്ന് പ്രകടനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്യും. പ്രായവും അതത് കായിക ഇനങ്ങളിലെ ഉദ്യോഗാര്‍ത്ഥിയുടെ കരിയറിലെ മികച്ച പ്രകടനവും വിലയിരുത്തും.

അപേക്ഷകള്‍ അനുബന്ധത്തില്‍ ഫോര്‍മാറ്റില്‍ സമര്‍പ്പിക്കുകയും ഇന്‍കം ടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് (പേഴ്‌സണല്‍ & എസ്റ്റാബ്ലിഷ്‌മെന്റ്), റൂം നമ്പര്‍ 14, ആയക്കാര്‍ ഭവന്‍, , ചൗറിംഗ്ഗീ സ്‌ക്വയര്‍, കൊല്‍ക്കത്ത എന്ന വിലാസത്തില്‍ അയക്കാം. ഏപ്രില്‍ 18ന് അപേക്ഷകള്‍ എത്തണം.

job

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വൈറല്‍ റിസര്‍ച്ച് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി പ്രോജക്ടിലേയ്ക്ക് (വി ആര്‍ ഡി എല്‍) കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവുകളുടെ എണ്ണം: ഒന്ന്.
വിദ്യാഭ്യാസ യോഗ്യത : പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ നേടിയിട്ടുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ
പ്രതിമാസ ശമ്പളം : 20,000 രൂപയും പ്രതിമാസ എച്ച് ആര്‍ എയും.
കരാര്‍ കാലാവധി ഒരു വര്‍ഷം

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    മേല്‍പ്പറഞ്ഞിരിക്കുന്ന തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത. മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 23/04/2022 വൈകുന്നേരം 3 മണിയ്ക്ക് മുന്‍പായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ-മെയില്‍ വഴിയോ, നേരിട്ടോ നല്‍കേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തുന്നതാണ്. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേല്‍വിലാസം, ഇ-മെയില്‍ അഡ്രസ്സ്, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

    കരാര്‍ നിയമനം
    ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജണല്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രയിനി ( കെമിസ്ട്രി ) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി. ടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ എം.എസ്. സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസത്തെ എന്‍.എ.ബി.എല്‍ പ്രവര്‍ത്തി പരിജയം അഭികാമ്യം. പ്രായപരിധി 21- 35. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഏപ്രില്‍ 25 ന് വൈകീട്ട് അഞ്ചിനകം പ്രിന്‍സിപ്പാള്‍ ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂര്‍, പാലക്കാട് 678541 വിലാസത്തില്‍ നല്‍കണം. യോഗ്യത നേടിയവരുടെ ലിസ്റ്റ് ഏപ്രില്‍ 26 ന് ഉച്ചയ്ക്ക് 12ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+