ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ അവസരം: ഒഴിവുകൾ ഇങ്ങനെ
പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ് , നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ന്യൂറോളജിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 24ന് 4 മണിക്ക് മുമ്പ് ഇ-മെയിൽ വഴിയോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടോ അപേക്ഷിക്കണം. ഇ-മെയിൽ; [email protected]. വിശദവിവരങ്ങൾക്ക് 0471 2559388.
കമ്പ്യുട്ടർ പ്രോഗ്രാമർ കരാർ നിയമനം
കേരള സർക്കാരിന്റെ കീഴിലുള്ള ഹൗസിങ് ഡിപ്പാർട്‌മെന്റിൽ സീനിയർ കമ്പ്യുട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യുട്ടർ സയൻസ് എന്നിവയിൽ ബി.ടെക്/ ബി.ഇ/ എം.ടെക്/ എംസിഎ/ എം.എസ.സി ആണ് യോഗ്യത. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി. സെപ്തംബർ 22 നു മുൻപായി [email protected] എന്ന മെയിലിലേക്ക് അവശ്യ സർട്ടിഫിക്കറ്റുകളുൾപ്പെടെ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2330720.

പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സ് വകുപ്പിൽ കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന 'കാണിക്കർ സമുദായത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ ഡോക്യുമെന്റെഷൻ' പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപോളജി അല്ലെങ്കിൽ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.
ഒരു ഒഴിവാണുള്ളത്. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി. പ്രതിമാസം 30,000 രൂപ വരുമാനം. 36 വയസ്സിൽ താഴയുള്ളവർക്കു മാത്രമാണ് അപേക്ഷിക്കേണ്ടത് . പിന്നോക്കവിഭാഗക്കാർക്കു നിയമാനുസൃത ഇളവ് ലഭിക്കും. സെപ്തംബര് 20 വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി കിർത്താഡ്സ്. kerala.gov.in എന്ന വെബ്സൈറ്റിലെ ഗൂഗിൾ ഫോം മുഖേന അപേക്ഷ സമർപ്പിക്കണം.
ഗസ്റ്റ് ലക്ചറർ നിയമനം
മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിലെ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി യോഗ്യത ഉള്ള ഉദ്യോഗാർഥികളെ ക്ഷണിച്ചു. അനുബന്ധ ട്രേഡിൽ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യത ഉള്ളവർ സെപ്റ്റംബർ 16ന് 10 മണിക്ക് എഴുത്ത് പരീക്ഷയിലും ഇന്റർവ്യൂവിലും ഹാജരാകേണ്ടതാണ്. കൂടികാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സമർപ്പിക്കണം.
കരാർ നിയമനം
അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ ( അമൃത് 2.0 ) വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി മിഷൻ ഡയറക്ടർ - വാട്ടർ സപ്ലൈ , ഡെപ്യൂട്ടി മിഷൻ ഡയറക്ടർ - യൂസ്ഡ് വാട്ടർ, എൻവിയോൺമെന്റൽ എക്‌സ്‌പെർട്ട് കം ഹൈഡ്രോ ജിയോളജിസ്റ്റ്, ഇൻഫ്രാ സ്ട്രക്ച്ചർ കം വാട്ടർ എക്‌സ്‌പെർട്ട് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. അവസാന തിയ്യതി: 26.09.2022. കൂടുതൽ വിവരങ്ങൾക്ക് www.amrutkerala.org സന്ദർശിക്കാം. ഫോൺ - 0471 2320530.
നിയമനം
കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡയറക്ടര്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് ( ഇംഹാന്‍സ് ) കോഴിക്കോട് എന്ന വിലാസത്തിലോ [email protected] എന്ന മെയിലില്‍ സെപ്തംബര്‍ 24 ന് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2359352. [email protected] .












Click it and Unblock the Notifications