Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ നേവിയില്‍ അവസരം, ട്രേഡ്സ്മാന്‍ തസ്തികയില്‍ 1,531 ഒഴിവുകള്‍, ഉടന്‍ തന്നെ അപേക്ഷിക്കൂ

മുംബൈ: ഇന്ത്യന്‍ നേവി ട്രേഡ്സ്മാന്‍ (സ്‌കില്‍ഡ്) തസ്തികയിലേക്ക് യോഗ്യതയുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ നാവികസേനയില്‍ 1,531 ഒഴിവുകള്‍ നികത്താനാണ് ഇപ്പോള്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നേവിയുടെ - joinindiannavy.gov.in- എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ റിക്രൂട്ട്മെന്റ് ഡ്രൈവിന് അപേക്ഷിക്കാം. ട്രേഡ്‌സ്മാന്‍ റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്.

ട്രേഡ്സ്മാന്‍ റിക്രൂട്ട്മെന്റ് 2022 വഴി മൊത്തം 1,531 തസ്തികകളിലേക്ക് നിയമനം നടത്തും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലെവല്‍ 2-ന്റെ ശമ്പള സ്‌കെയില്‍ ലഭിക്കും (19,900- 63,200 രൂപ). കുറഞ്ഞ പ്രായം 18 വയസ്സും അപേക്ഷിക്കാനുള്ള പരമാവധി പ്രായം 25 വയസ്സുമാണ്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം കൂടാതെ ഇംഗ്ലീഷ് പരിജ്ഞാനവും ഉണ്ടായിരിക്കണം.

indian

കൂടാതെ അവര്‍ ബന്ധപ്പെട്ട ട്രേഡില്‍ അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണം അല്ലെങ്കില്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയുടെ ഉചിതമായ സാങ്കേതിക ശാഖയില്‍ രണ്ട് വര്‍ഷത്തെ റെഗുലര്‍ സേവനത്തോടെ മെക്കാനിക്ക് അല്ലെങ്കില്‍ ഏതെങ്കിലും തത്തുല്യ തസ്തികയില്‍ സേവനമനുഷ്ഠിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.

ഐസിഫോസിൽ കരാർ നിയമനം

സംസ്ഥാന ഐ റ്റി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസിഫോസിലെ അസിസ്റ്റീവ് ടെക്‌നോളജി പ്രോജക്ടിലേക്ക് റിസേർച്ച് അസിസ്റ്റന്റ്, ഫോസ് ഇന്നൊവേഷൻ ഫെലോ എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയമുള്ള ഇലക്ട്രോണിക്‌സിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് മൂന്നിന് രാവിലെ 9ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471-2700012/13/14; 0471 2413013, 9400225962.

വ്യക്തിത്വ വികസന പരിശീലകരെ കെ-ഡിസ്‌ക് എംപാനൽ ചെയ്യുന്നു

സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ ഭാഗമായി വ്യക്തിത്വ വികസന പരിശീലകരെ (പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പ്രൊഫഷണൽ-പി.ഡി.പി.) എംപാനൽ ചെയ്യുന്നു. തൊഴിലന്വേഷകർക്ക് അവരുടെ മേഖലകളിൽ വിജയിക്കുന്നതിനാവശ്യമായ കൗൺസിലിംഗും മെന്ററിംഗും നൽകുകയും ആശയവിനിമയ വൈദഗ്ധ്യം ഉണ്ടാക്കുകയും ജോലിക്കുവേണ്ടിയുള്ള അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കാൻ സജ്ജമാക്കുകയുമാണ് ലക്ഷ്യം. ഈ മേഖലയിൽ പരിചയസമ്പന്നരായ വിദഗ്ദ്ധരിൽ നിന്ന് നോളജ് എക്കോണമി മിഷന്റെ ചുമതലയുള്ള കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ-ഡിസ്‌ക്) അപേക്ഷ ക്ഷണിച്ചത്. അവസാന തിയതി മാർച്ച് രണ്ട്. വിശദവിവരങ്ങൾ https://kdisc.kerala.gov.in/ ൽ ലഭിക്കും.

കരാര്‍ നിയമനം
പാലക്കാട് മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആന്റിറിട്രോവൈറല്‍ തെറാപ്പി (ART) സെന്റ്‌റില്‍ സ്റ്റാഫ് നേഴ്‌സ്, കൗണ്‍സിലര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. . യോഗ്യത എം.എസ്. ഡബ്ല്യൂ / ബി.എ സോഷ്യോയോളജി. യോഗ്യരായവര്‍ ഡയറക്ടര്‍,പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് (IIMS), കുന്നത്തൂര്‍മേട് പോസ്റ്റ്, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 24 നകംഅപേക്ഷ നല്‍കണം.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    സോണോളജിസ്റ്റ് നിയമനം: അഭിമുഖം മാർച്ച് 3ന്

    തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അലോപ്പതി വിഭാഗത്തിൽ സോണോളജിസ്റ്റിനെ താത്കാലികമായി ദിവസവേതനത്തിന് ഓൺകോൾ വ്യവസ്ഥയിൽ നിയമിക്കുന്നതിന് മാർച്ച് 3ന് രാവിലെ 11ന് അഭിമുഖം നടത്തും.വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. എം.ബി.ബി.എസും റേഡിയോ ഡയഗ്‌നോസിസ് ഡിപ്ലോമയോ എം.ഡിയോ ആണ് യോഗ്യത.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+