Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അവസരം; അസിസ്റ്റന്റ് ഓഫിസർ നിയമനം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അവസരം. അസിസ്റ്റന്റ് ഓഫിസർ (ഫിനാൻസ്) തസ്തികയിലേക്കാണ് നിയമനം . മാർച്ച് 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. ബിരുദം, സിഎ ഇന്റർ/സിഎംഎ ഇന്റർ, 3 വർഷ പരിചയമുള്ളവർക്കാണ് അവസരം. പ്രായം: 30 കവിയരുത്. ശമ്പളം: 40,000. വിശദവിവരങ്ങൾക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഗാർഡനർ തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ (4), ഈഴവ തിയ്യ ബില്ലവ (1), എസ്.സി (1) മുസ്ലീം (1) എന്നീ വിഭാഗങ്ങളിലായി ഗാർഡനർ തസ്തികയിൽ 7 ഒഴിവുകളുണ്ട്. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഗാർഡനിംഗ് മേഖലയിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയം എന്നിവയാണ് യോഗ്യത. 18നും 41നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 28ന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

job

വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ -അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാനത്തെ 14 ജില്ലകളിലായി 18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് വേണ്ടി സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ആരംഭിക്കുന്നു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനായി തെരഞ്ഞെടുക്കും. സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിലേക്കായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വ്വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ലഭ്യമാക്കുന്നതാണ്. ഈ ആറ് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000/ രൂപ സ്‌റ്റൈപ്പന്റ് നല്‍കുന്നതാണ്. മിനിമം യോഗ്യത: പത്താം ക്ലാസ്സ് പഠനം. 35 വയസ്സിനു മേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നോക്കവും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.

അപേക്ഷ അയയ്ക്കേണ്ട മേല്‍വിലാസം - മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മേഖലാ ഓഫിസ് കടവന്ത്ര പി.ഒ, മാവേലി റോഡ്, എറണാകുളം-682020 കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04842984932,9496015011,9496015008, ഇ-മെയില്‍ [email protected]

കായിക പരിശീലകർക്ക് ശിൽപശാല

തിരുവനന്തപുരം:കേരളത്തിലെ കായിക പരിശീലകർക്കും, ട്രയിനർമാർക്കുമായി കേരള ഒളിമ്പിക് അസോസിയേഷൻ രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. "കോച്ചസ് അപ്ഗ്രഡേഷൻ " എന്ന വിഷയത്തിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാല.ലോക കായിക മേഖലയിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി കേരളത്തിലെ പരിശീലകരെ പ്രാപ്തരാക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. തിരുവനന്തപുരം സായി എൽ എൻ സി പി ഇ യിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ ദക്ഷിണ ആഫ്രിക്കൻ പരിശീലകൻ ഇവാൻ എൽവസ് , അമേരിക്കൻ പരിശീലക ഗലീന ബുഖറാണി , ഇന്ത്യൻ അത്‌ലറ്റിക് ടീം മുഖ്യ പരിശീലകൻ രാധാകൃഷ്ണൻ നായർ, ലോക അത്‌ലറ്റിക് ഫെഡറേഷൻ ലെവൽ 1 ലെക്ചറർ ഡോ. നടരാജൻ ഐ.ആർ.എസ് , ഡോ. ജോർജ് തോമസ് ( സായി ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ഇതാദ്യമായാണ് കേരള ഒളിമ്പിക് അസോസിയേഷൻ ഇത്തരമൊരു ശില്പശാല സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് എൽ എൻ സി പി ഇ യിൽ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ പ്ലാനിങ് കമ്മിറ്റി ചെയർമാനും ദക്ഷിണ ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്റുമായ ഡോ. ലളിത് ഭാനൊട്ട് ശില്പശാല ഉദ്ഘാടനം ചെയ്യും. എൽ എൻ സി പി ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ മുഖ്യപ്രഭാഷണം നടത്തും. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ വി. സുനിൽകുമാർ അധ്യക്ഷനായിരിക്കും.
20-ാം തീയതി വൈകുന്നേരം 5.30. ന് നടക്കുന്ന സമാപന ചടങ്ങിൽ ശില്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം വിതരണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+