കൂടംകുളം ന്യൂക്ലിയർ പവർ പ്രൊജക്ടിൽ അവസരം; ഐടിഐകാർക്കും അപേക്ഷിക്കാം
കൂടംകുളം നൂക്ലിയർ പവർ പ്രൊജക്ട്സിൽ അവസരം. 337 ഒഴിവുകളാണ് ഉള്ളത്. ഐടിഐ, ബിഇ അല്ലെങ്കിൽ ബിടെക് ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. യോഗ്യത ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ പരിശോധിക്കാം.
ട്രേഡ് അപ്രന്റീസ്- ഒഴിവുകൾ
ഫിറ്റർ-24, മെഷിനിസ്റ്റ്-4, വെൽഡർ -4, ഇലക്ട്രീഷ്യൻ-35., ഇലക്ട്രോണിക് മെക്കാനിക്-15, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്-7 ഇൻസ്ട്രുമെന്റ് മെക്കാനിക്-7, മെക്കാനിക് റെഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിംഗ്-11, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാം അസിസ്റ്റന്റ്-5 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കാനുള്ള പ്രായപരിധി 14-24 വയസാണ്. അനുബന്ധ വിഭാഗത്തിൽ ഐഐടിയാണ് യോഗ്യത.

ഡിപ്ലോമ അപ്രന്റീസ്- ഒഴിവുകൾ
മെക്കാനിക്കൽ-42, ഇലക്ട്രിക്കൽ -24, കെമിക്കൽ-5, ഇലക്ട്രോണിക്സ് -15, സിവിൽ-8 .ഡിപ്ലോമ അപ്രന്റീസ് വിഭാഗത്തിൽ 18-25 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി.
ഗ്രാജ്വേറ്റ് അപ്രന്റീസ്- ഒഴിവുകൾ
മെക്കാനിക്കൽ -28, ഇലക്ട്രിക്കൽ-16, കെമിക്കൽ-3, ഇൻസ്ട്രുമെന്റേഷൻ-11, ഇലക്ട്രോണിക്സ് -9, സിവിൽ-8, ബിഎസ്സി (ഫിസിക്സ് /കെമിസ്ട്രി)-26, ബിരുദം -20. ഗ്രാജ്വേറ്റ് അപ്രന്റീസ് വിഭാഗത്തിൽ 20 മുതൽ 28 വരെ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക.
ട്രെഡ് വിഭാഗഹത്തിൽ 7,700 മുതൽ 8050 വരേയും ഡിപ്ലോമ അപ്രന്റീസിന് 8,000, ഗ്രാജ്വേറ്റ് ഉദ്യോഗാർത്ഥികൾക്ക് 9000 രപയും ശമ്പളമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കൂടംകുളത്ത് തന്നെയായിരിക്കും നിയമനം ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 30. കൂടുതൽ വിവരങ്ങൾക്ക് www.npcil.nic.in
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
ടെലിവിഷന്‍ ജേണലിസം ലെക്ചറര്‍ നിയമനം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ടെലിവിഷന്‍ ജേണലിസം ലെക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 40 വയസ്സ് കവിയരുത്.
സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകീട്ട് അഞ്ച് മണി. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കവറിനു മുകളില്‍ ടെലിവിഷന്‍ ജേണലിസം ലെക്ചറര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0484-2422275, 04842422068.
ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്
എറണാകുളം: ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ആയുർവേദ തെറാപ്പിസ്റ്റ് പുരുഷ വിഭാഗത്തിൽ രണ്ട് ഒഴിവുകളും, വനിത വിഭാഗത്തിൽ അഞ്ച് ഒഴിവുകളുമാണുള്ളത്. യോഗ്യത:ഡയറക്ടർ ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാo.
പ്രായം പതിനെട്ടിനും നാൽപതിയൊന്നിനും ഇടയിൽ ആയിരിക്കണം . അർഹതയുള്ളവർക്ക് വയസ്സിളവ് ഉണ്ടായിരിക്കും. താൽപ്പര്യമുള്ള തൃശ്ശൂർ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ ഏഴിന് മുൻപായി പരിധിയിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ജോലി ഒഴിവ്
എറണാകുളം- ജില്ലയില്‍ ആരോഗ്യ കേരളത്തിനു കീഴില്‍ സിവില്‍ എഞ്ചിനീയറിംഗ്, കൗണ്‍സിലര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ് സൈറ്റില്‍ ലഭ്യമാണ്.
അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം
കോഴിക്കോട്: പയ്യോളി നഗരസഭയില്‍ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍ നിയമനത്തിന് നഗരസഭയിലെ സ്ഥിരതാമസക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മേലടി ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.












Click it and Unblock the Notifications