India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വ്യോമസേനയില്‍ അവസരം; തൊഴില്‍ വാര്‍ത്തകള്‍ അറിയാം

Google Oneindia Malayalam News

ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എല്‍പിഎഐ) ഗ്രൂപ്പ് എ, ബി, സി എന്നിവയിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍, പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), അസിസ്റ്റന്റ്, സീനിയര്‍ അക്കൗണ്ടന്റ്, അക്കൗണ്ടന്റ്, പേഴ്സണല്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലായി 15 ഒഴിവുകളുണ്ട്.

ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകളില്‍ (ഐസിപി) മാനേജര്‍, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്-ഡി തുടങ്ങിയ തസ്തികകളിലായി 34 ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ അട്ടാരി, ജോഗ്ബാനി, റക്‌സോള്‍, അഗര്‍ത്തല, ദവ്കി, പെട്രാപോള്‍, മോറെ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഏതെങ്കിലും ഐസിപികളില്‍ പോസ്റ്റ് ചെയ്യും. അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂണ്‍ 24, 2022. വിശദവിവരങ്ങള്‍ക്ക് mha.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഐബിപിഎസ് വിളിക്കുന്നു; 4016 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നുഐബിപിഎസ് വിളിക്കുന്നു; 4016 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇന്ത്യന്‍ വ്യോമസേനയില്‍ അവസരം

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (IAF) എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിനുള്ള (AFCAT) അപേക്ഷാ ഫോം 2/2022 പുറത്തിറക്കി. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, AFCAT 2/2022 പരീക്ഷ 2022 ഓഗസ്റ്റ് 26 മുതല്‍ 28 വരെ ഓണ്‍ലൈന്‍ മോഡില്‍ നടത്തും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക - പ്രഭാത ഷിഫ്റ്റ് രാവിലെ 7:30 നും ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് 12:30 നും തുടങ്ങും. 271 വ്യത്യസ്ത തസ്തികകള്‍ നികത്തുന്നതിനാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്, അതില്‍ 246 പുരുഷന്മാര്‍ക്കും 25 സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കുമാണ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ജൂലൈ 1-ന് 20 മുതല്‍ 24 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം. DGCA (ഇന്ത്യ) നല്‍കുന്ന സാധുതയുള്ളതും നിലവിലുള്ളതുമായ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ഉള്ള ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി 26 വര്‍ഷം വരെ ഇളവുള്ളതാണ്. ജൂണ്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ അപേക്ഷ ക്ഷണിച്ചു

പൈനാവ് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളജില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . അംഗീകരിക്കപ്പെട്ട സര്‍വകലാശാലകളില്‍ നിന്നും റെഗുലര്‍ കോഴ്‌സില്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ ബി. ടെക് ബിരുദം അഥവാ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ എം എസ് സി അഥവാ എം .സി .എ ബിരുദം അഥവാ ഗണിതം / ഫിസിക്‌സ് / കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും ഡി ഒ ഇ / പി ജി ഡി സിഎയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും എഞ്ചിനിയറിങ് ശാഖയില്‍ ബാച്ചിലര്‍ ബിരുദവും ഡി ഒ ഇ / പി ജി ഡി സി എയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തിയ ബയോഡാറ്റ സഹിതം ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് പൈനാവ് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം

ദനാപൂർ, മസൗർഹി റെയിൽവേ സ്റ്റേഷനുകളിൽ നടന്ന അക്രമങ്ങൾ ദൗർഭാഗ്യകരമാണ്. ഞങ്ങൾ 12 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 190 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്ന് ജില്ല മജിസ്ട്രേറ്റ് അറിയിച്ചു .

ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  Opportunity in Land Port Authority of India and Air Force; How To Apply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X