കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ അവസരം: സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവുകള്‍

Google Oneindia Malayalam News

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം), മധ്യപ്രദേശിലെ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലേക്ക് 1222 സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 30 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ nhmmp.gov.in വഴി അപേക്ഷിക്കാം.

റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങള്‍

പോസ്റ്റ്: സ്റ്റാഫ് നഴ്‌സ്

ഒഴിവുകളുടെ എണ്ണം: 611

പേ സ്‌കെയില്‍: 20,000/ (പ്രതിമാസം)

പോസ്റ്റ്: ഫാര്‍മസിസ്റ്റ്

ഒഴിവുകളുടെ എണ്ണം: 611

പേ സ്‌കെയില്‍: 15,000/ (പ്രതിമാസം)

സ്റ്റാഫ് നഴ്സ്: ഉദ്യോഗാര്‍ത്ഥി 12-ാം ക്ലാസ് പരീക്ഷ പാസായവരും ജിഎന്‍എം അല്ലെങ്കില്‍ ബിഎസ്സിയില്‍ ഡിപ്ലോമയും നേടിയിരിക്കണം. അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് (നഴ്‌സിങ്) എംപി നഴ്‌സിംഗ് കൗണ്‍സിലിലെ രജിസ്‌ട്രേഷന്‍.

പ്രായപരിധി: 21 മുതല്‍ 40 വയസ്സ് വരെ

job

ഫാര്‍മസിസ്റ്റ്: ഉദ്യോഗാര്‍ത്ഥി ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നിവയ്ക്കൊപ്പം 12-ാം ക്ലാസ് പരീക്ഷയും അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാര്‍മസിയില്‍ ബിരുദവും ഡിപ്ലോമയും എംപി ഫാര്‍മസി കൗണ്‍സിലില്‍ രജിസ്ട്രേഷനും നേടിയിരിക്കണം

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ആരംഭ തീയതി: മെയ് 01, 2022

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മെയ് 30, 2022

അപേക്ഷ ക്ഷണിച്ചു.
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ ആലുവ നോളഡ്ജ് സെന്ററിലെ ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക് സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്
കോഴ്‌സിലേക്കുള്ള യോഗ്യത പ്ലസ് ടു ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് പര്യാപ്തമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ കോഴ്‌സിന്റെ വിശദ വിവരങ്ങള്‍ അറിയാന്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, രണ്ടാം നില, സന്തോ കോംപ്ലക്‌സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പംമ്പ് ജംഗ്ഷനു സമീപം, ആലുവ എന്ന വിലാസത്തിലോ 8036802304 എന്ന നമ്പറിലോ ബന്ധപ്പെടുക.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്റെ ഒഴിവുള്ള ഒരു തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് അല്ലെങ്കില്‍ അംഗീകൃത സര്‍വ്വ കലാശാലകളില്‍ നിന്ന് ലഭിച്ചിട്ടുള്ള ഡിപ്ലോമാ/ഡയാലിസിസ് ടെക്നോളജില്‍ ബിരുദം നേടിയിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. (അവധിയില്‍ പോയ ഉദ്യോഗാര്‍ത്ഥി തിരികെ ജോലിയില്‍ പ്രവേശിക്കുന്ന കാലയളവ് വരെ) പ്രായപരിധി - 40 വയസില്‍ താഴെ, പ്രവര്‍ത്തി പരിചയം - കുറഞ്ഞത് ഒരു വര്‍ഷം അഭികാമ്യം. പ്രതിദിനം 500/ രൂപ.
അപേക്ഷയോടൊപ്പം യോഗ്യത, പരിചയം, ബയൊഡേറ്റ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വാട്സ്ആപ് നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം *[email protected]* എന്ന വിലാസത്തില്‍ മെയ് 3 ന് 5.00 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 04862 222630.

സംരംഭകത്വ വികസന പരിശീലനം
ആലപ്പുഴ: സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കുമായി വ്യവസായ വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി) 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നു. മെയ് 18 മുതല്‍ 28 വരെ എറണാകുളം കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി. ക്യാമ്പസിലാണ് പരിശീലനം.
വ്യവസായ വിദഗ്ദര്‍ അടക്കമുള്ളവര്‍ നയിക്കുന്ന സെഷനുകളില്‍ ഐസ് ബ്രേക്കിംഗ്, പ്രൊജക്ട് റിപ്പോര്‍ട്ട്, ഐഡിയ ജനറേഷന്‍, ജി.എസ്.ടി, മാര്‍ക്കറ്റ് റിസര്‍ച്ച്, വ്യവസായ വകുപ്പിന്‍റെ വിവിധ പദ്ധതികള്‍, ബ്രാന്‍ഡിംഗ്, കെ-സ്വിഫ്റ്റ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 ദിവസത്തെ പരിശീലനത്തിനും താമസത്തിനുമായി 5900 രൂപയാണ് ഫീസ്. www.kied.info വഴി ഓണ്‍ലൈനായി മെയ് 13 വരെ അപേക്ഷ സമര്‍പ്പിക്കാം. 30 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890, 2550322, 7012376994, 9605542061

English summary
Opportunity in National Health Mission: Vacancies in Staff Nurse and Pharmacist posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X