ദേശീയപാത കോർപ്പറേഷനിൽ അവസരം; 61 ഒഴിവുകളിൽ കരാർ നിയമനം
ദില്ലി: ഡൽഹി നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (NHIDCL)ൽ ഒഴിവുകൾ. വിവിധ തസ്തികളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 61 ഒഴിവിൽ കരാർ നിയമനമാണ് നടത്തുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, ചിത്രങ്ങള്‍
ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ മാനേജർ അവസരങ്ങൾ. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ, സംസ്ഥാന വകുപ്പുകൾ, സ്വയംഭരണാധികാര സ്ഥാപനങ്ങൾ, പൊതുമേഖലാ സംരംഭങ്ങൾ തുടങ്ങിയവയിൽനിന്നു വിരമിച്ചവർക്കാണ് അവസരം.
NHIDCL ആസ്ഥാനത്തും ലേ (ലഡാക്), ജമ്മു ആൻഡ് കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ റീജനൽ ഒാഫിസുകളിലുമാണു നിയമനം. മേയ് 31 വരെ അപേക്ഷിക്കാം. www.nhidcl.com
ട്രന്‍ഡിംഗായി അനന്യ പാണ്ഡയുടെ ഫോട്ടോ ഷൂട്ട്; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications