Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ അവസരം: 67 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ദില്ലി: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) 67 അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ഐഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nia.gov.in വഴി അപേക്ഷിക്കാം. തൊഴില്‍ വാര്‍ത്തകളില്‍ പരസ്യം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളിലാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പോസ്റ്റ്: അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍:

ആകെ ഒഴിവുകള്‍: 43 പോസ്റ്റുകള്‍

പോസ്റ്റ്: ഹെഡ് കോണ്‍സ്റ്റബിള്‍:

ആകെ ഒഴിവുകള്‍: 24 പോസ്റ്റുകള്‍

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. ഹെഡ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് ഓഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കുറഞ്ഞത് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, മുംബൈ, ലഖ്‌നൗ, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, റായ്പൂര്‍, ജമ്മു, ചണ്ഡീഗഡ്, ഇംഫാല്‍, ചെന്നൈ, റാഞ്ചി, ബെംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ജയ്പൂര്‍, പട്‌ന, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പോസ്റ്റിംഗ്.

nia

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ആലപ്പുഴ: ജില്ലാ ടി.ബി കേന്ദ്രത്തില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി അംഗീകൃത ലാബ് ടെകനീഷ്യന്‍ കോഴ്സാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രതിമാസ ശമ്പളം 14,000 രൂപ.
അപേക്ഷകള്‍ മാര്‍ച്ച് 25ന് വൈകുന്നേരം അഞ്ചുവരെ ജില്ലാ ടി.ബി. കേന്ദ്രം ഓഫീസില്‍ നല്‍കാം. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ശേഷം ഇന്റര്‍വ്യൂ തീയതി അറിയിക്കും. ഫോണ്‍: 0477 2252861

എസ്.ടി. പ്രൊമോട്ടര്‍ പരീക്ഷ 27ന്

ആലപ്പുഴ: പട്ടികവര്‍ഗ വികസന വകുപ്പില്‍ എസ്.ടി. പ്രൊമോട്ടര്‍/ ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനുള്ള എഴുത്തു പരിക്ഷ മാര്‍ച്ച് 27ന് രാവിലെ 11 മുതല്‍ പുന്നപ്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ 0475- 2222353, 9496070348 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

യു.പി. സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം 25ന്

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നമ്പര്‍ - 517/ 2019 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം (ഒന്നാം ഘട്ടം - 30 പേര്‍) ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ മാര്‍ച്ച് 25ന് നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. രേഖകളുടെ അസ്സല്‍, ഒ .ടി .ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി. എസ്. സി ഓഫീസില്‍ എത്തണം.

കളമശേരി വനിത ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കളമശേരി ഗവ വനിത ഐടിഐ യില്‍ ആരംഭിക്കുന്ന സെല്‍ഫ് എംപ്ലോയ്ഡ് ടെയ്‌ലര്‍, ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യഥാക്രമം ഫാഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി / ഡിപ്ലോമ / ഐ ടി ഐ യോഗ്യതയും മൂന്നു വര്‍ഷ പ്രവര്‍ത്തന പരിചയമുളളവര്‍ മാര്‍ച്ച് 24 -ന് രാവിലെ 11-ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഏപ്രില്‍ 1 , 2 , 4 തീയതികളില്‍
സ്റ്റേഷനറി വിതരണം ഉണ്ടാകില്ല സ്റ്റേഷനറി ഓഫീസില്‍ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ 1, 2, 4 തീയതികളില്‍ സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു .

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+