Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഐടിയില്‍ അവസരം; 109 ഒഴിവുകളിലേക്ക് അപേക്ഷിക്കാം, അറിയേണ്ട കാര്യങ്ങള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സില്‍ച്ചാര്‍ 109 അനധ്യാപക തസ്തികകളിലേക്ക് താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 8 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 109 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.nits.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ദ്യോഗാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി , പി ഡബ്ല്യു ഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്.

അസിസ്റ്റന്റ് പ്രൊഫസർ

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഒരു താത്കാലിക ഒഴിവുണ്ട്. നിശ്ചിത ട്രേഡിൽ എ.ഐ.സി.ടി.ഇ നിർദേശിക്കുന്ന പ്രകാരമുള്ള യോഗ്യതയായ BE/B.Tech & ME/M.Tec in Mechanical Engineering with first class or equivalent either in UG/PG ആണ് യോഗ്യത. താത്പര്യമുള്ളവർ ഓഗസ്റ്റ് രണ്ടിനു രാവിലെ 10ന് ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം ടെസ്റ്റ്/ഇന്റർവ്യൂവിന് ഹാജരാകണം.

jobs

പ്രൊജക്ട് കോർഡിനേറ്റർ

കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ പദ്ധതി നടത്തിപ്പിനായി രണ്ട് പ്രൊജക്ട് കോർഡിനേറ്റർമാരുടെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം www.kyla.kerala.gov.in/notifications ൽ ലഭ്യമാണ്. ഗൂഗിൾ ഫോം മുഖേന ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 5. ഫോൺ: 0471-2517437.

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ. ടി. വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 11.00 മണിക്ക് കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862233250, വെബ്സൈറ്റ് www.gecidukki.a-c.in.

വാക് ഇന്‍ ഇന്റര്‍വ്യു

കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒപിയില്‍ ഒഴിവുള്ള ഒരു ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഡോക്ടര്‍ തസ്തികയില്‍ എം.ബി.ബി.എസും ടി.സി.എംസി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്ട്രേഷനും ഫാര്‍മസിസ്റ്റ് തസ്തികയില്‍ ബി.ഫാം അല്ലെങ്കില്‍ ഡി.ഫാമും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഇടുക്കി ബ്ലോക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ ആഗസ്റ്റ് 10 ന് രാവിലെ 10:30 ന് കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 238411.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+