Get Updates
Get notified of breaking news, exclusive insights, and must-see stories!

എൻഎംഡിസി ലിമിറ്റഡിൽ അവസരം; 63 ഒഴിവുകൾ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23

ദില്ലി: എൻഎംഡിസി ലിമിറ്റഡിൽ അവസരം. 63 ജൂനിയർ ഓഫീസർ ട്രെയിനി ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കണം. ബിരുദ/ഡിപ്ലോമക്കാർക്കാണ് അവസരം. ഓൺലൈൻ പരീക്ഷയുടെയും സൂപ്പർവൈസറി സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nmdc.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 23

job

ജൂനിയർ ഓഫീസർ ട്രെയിനി
മൈനിങ്-28: യോഗ്യത: മൈനിങ് എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും ഫോർമാൻ സർട്ടിഫിക്കറ്റും അല്ലെങ്കിൽ മൈനിങ് എൻജിനീയറിങ്ങിൽ ബിരുദവും സെക്കൻഡ് ക്ലാസ് മൈൻസ് മാനേജർ സർട്ടിഫിക്കറ്റും. 5 വർഷത്തെ പ്രവൃത്തിപരിചയം.

മെക്കാനിക്കൽ 17: യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം.

ഇലക്ട്രിക്കൽ-13: യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയും ഇലക്ട്രിക്കൽ സൂപ്പർവൈസറി സർട്ടിഫിക്കറ്റ് (മൈനിങ്). അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം.

സിവിൽ-5: യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം. 5 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 32 വയസ്സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+