നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം: 20 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ആര്‍ ആര്‍ സി നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ പ്രയാഗരാജ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷനിലെ സിവില്‍ എന്‍ജിനീയര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ 20 ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (ജെ ടി എ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 18 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrcpryj.org വഴി അപേക്ഷിക്കാം.

റിക്രൂട്ട്‌മെന്റ് വിശദാംശങ്ങള്‍
പോസ്റ്റ്: ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (ജെടിഎ) (ജോലികള്‍)
ഒഴിവുകളുടെ എണ്ണം: 20
പേ സ്‌കെയില്‍: 25000 മുതല്‍ 30000/ വരെ (പ്രതിമാസം)
ജനറല്‍: 08
ഒബിസി: 05
എസ്സി: 03
എസ്ടി: 02
ഇഡബ്യുഎസ്: 02
ആകെ: 20
ഉദ്യോഗാര്‍ത്ഥിക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിംഗില്‍ ബിഎസ്സി അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ നാല് വര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല / സ്ഥാപനത്തില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗിന്റെ അടിസ്ഥാന സ്ട്രീമുകളുടെ ഏതെങ്കിലും സബ് സ്ട്രീമിന്റെ കോംബിനേഷന്‍ ഉണ്ടായിരിക്കണം.
പ്രായപരിധി: 18 മുതല്‍ 33 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യതയില്‍ ലഭിച്ച മാര്‍ക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്, ഒറിജിനല്‍ ഡോക്യുമെന്റുകളുടെ സ്‌ക്രീനിംഗിനും വെരിഫിക്കേഷനും നടത്തും.
ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ: കൂടിക്കാഴ്ച
തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ സ്‌കിൽഡ് ലേബറിന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളോജിക്കൽ സയൻസ് വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഫെല്ലോഷിപ്പ് പ്രതിമാസം 12,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസു കവിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.
താത്പ്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം-695562 എന്ന വിലാസത്തിൽ ഏപ്രിൽ 20 നു രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.












Click it and Unblock the Notifications