പോളിടെക്‌നിക് കോളേജില്‍ അവസരം; തൊഴിൽ വാർത്തകൾ അറിയാം
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ആര്‍ക്കിടെക്ചര്‍, സിവില്‍ എന്‍ജിനീയറിങ്, പോളിമര്‍ ടെക്‌നോളജി വിഭാഗങ്ങളില്‍ ലക്ചറര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 17 രാവിലെ 10. 30 ന് നടത്തും. അതത് വിഷയങ്ങളിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-9400006424.
വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്‍; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് നിയമനം
കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യായനവര്‍ഷത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഗസ്റ്റ് ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ 1 ഒഴിവും ഗസ്റ്റ് ലക്ചറര്‍ ഇന്‍ ടൂള്‍ ആന്റ് ഡൈ വിഭാഗത്തില്‍ 2 ഒഴിവുകളുമാണുള്ളത്. ഗസ്റ്റ് ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് ബിരുദവും ഗസ്റ്റ് ലക്ചറര്‍ ഇന്‍ ടൂള്‍ ആന്റ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക് ബിരുദവും വേണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി ആഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹാജരാകേണ്ടതാണ്. കോവിഡിന്റെ അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അഭിമുഖ തീയതി മാറ്റിവയ്ക്കുന്നതാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍
കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ളേ ചെയിന്‍ മാനേജ്മെന്‍ട് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്‍ട് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകള്‍. വിശദവിവരങ്ങള്‍ക്ക് 9847452727 , 9567422755 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്സര ജംക്ഷന്‍, കൊല്ലം- 21 എന്ന വിലാസത്തിലോ ബന്ധപ്പെടുക.












Click it and Unblock the Notifications