Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അവസരം, 240 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ആകെ 240 തസ്തികകളിലേക്കാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ആരംഭ തീയതി 24 മെയ് 2023 ആണ്, അപേക്ഷാ ഓണ്‍ലൈന്‍ ലിങ്ക് 11 ജൂണ്‍ 2023 വരെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. www.pnbindia.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ജൂലായ് രണ്ടിനായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ നടത്തുക.

bank

ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെന്റിനായി ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ഘട്ടം 1: പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക, www.pnbindia.in

ഘട്ടം 2: ഹോം പേജിൽ ലഭ്യമായ കരിയർ പേജിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: PNB SO എന്നതിൽ ക്ലിക്ക് ചെയ്യുക, മുകളിൽ നൽകിയിരിക്കുന്ന ഓൺലൈൻ ലിങ്ക് അല്ലെങ്കിൽ PNB SO റിക്രൂട്ട്‌മെന്റിന് കീഴിൽ ലഭ്യമായ ലിങ്കിൽ ക്ലിക്കുചെയ്യുക

ഘട്ടം 4: ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ആവശ്യമായ വിശദാംശങ്ങൾ സഹിതം രജിസ്റ്റർ ചെയ്യുക.

ഘട്ടം 5: PNB SO 2023 PDF-ൽ പരാമർശിച്ചിരിക്കുന്ന ഫോട്ടോ, സ്കാൻ ചെയ്ത ഒപ്പ് മുതലായവ ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.

ഘട്ടം 6: അപേക്ഷാ ഫീസ് സമർപ്പിക്കുക.

ഘട്ടം 7: കൂടുതൽ ഉപയോഗത്തിനായി അപേക്ഷാ ഫോം പ്രിവ്യൂ ചെയ്ത് ഡൗൺലോഡ് ചെയ്യുക

റിസർച്ച് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ റിസർച്ച് ഫെല്ലോയുടെ മൂന്ന് താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് ജൂൺ ഏഴിന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ ഇന്റർവ്യൂ നടത്തും.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം ആർട്സ് കോളജിൽ 2023-24 അധ്യയന വർഷം ബയോടെക്നോളജി വിഷയത്തിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ജൂൺ എട്ട്‌, രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത, യു.ജി.സി നിഷ്ക്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.

പ്രിന്‍സിപ്പാള്‍ തസ്തികയില്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രീ - എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് പ്രതിമാസം 20,000/- രൂപ ഹോണറേറിയം വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിന്‍സിപ്പാള്‍/സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 2023 ജൂണ്‍ രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം - നന്ദാവനം റോഡ്, വികാസ് ഭവന്‍ പി. ഒ., തിരുവനന്തപുരം - 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 - 2737246.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+