റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം: 103 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ദില്ലി: റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഒരു വര്‍ഷത്തേക്ക് ഗ്രാജ്വേറ്റ്, ഡിപ്ലോമ എന്‍ജിനീയര്‍ അപ്രന്റീസ് തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ mhrdnats.gov.in എന്ന പോര്‍ട്ടലില്‍ അപ്രന്റീസ്ഷിപ്പിനായി സ്വയം രജിസ്റ്റര്‍ ചെയ്യണം. ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാല്.
ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക് എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍, ഡിപ്ലോമ എഞ്ചിനീയര്‍ അപ്രന്റീസ് തസ്തികകളിലേക്ക് ആകെ 103 ഒഴിവുകള്‍ റെയില്‍ടെല്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. യോഗ്യതാ മാനദണ്ഡം, സംവരണ നയം മുതലായവ സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.
യോഗ്യതാ മാനദണ്ഡം
പ്രായം: 2022 ജനുവരി ഒന്നിന് 18-27 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത: നാല് വര്‍ഷത്തെ ബിരുദം അല്ലെങ്കില്‍ മൊത്തം 60 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ.

തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകള്‍ ലഭിച്ചതിന് ശേഷം റെയില്‍ടെല്‍ ഒരു റീജിയണല്‍/ലൊക്കേഷന്‍/സംസ്ഥാന തിരിച്ചുള്ള മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയ ശേഷം, അപേക്ഷകരെ അഭിമുഖത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.
ബിരുദമുള്ള എഞ്ചിനീയര്‍ അപ്രന്റീസുകള്‍ക്ക് 14,000 രൂപ പ്രതിമാസ ശമ്പളം നല്‍കും. ഡിപ്ലോമ എന്‍ജിനീയര്‍ അപ്രന്റീസുകാര്‍ക്ക് പ്രതിമാസം 12,000 രൂപ നല്‍കും.
സീനിയർ റസിഡന്റ് വാക്ക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ജനറൽ സർജറിയിൽ ഏഴിന് രാവിലെ 11നും ജനറൽ മെഡിസിനിൽ ഉച്ചയ്ക്ക് രണ്ടിനും അനസ്‌തേഷ്യോളജിയിൽ എട്ടിന് 11 മണിക്കും റേഡിയോഡയഗ്നോസിസിൽ 11ന് രാവിലെ 11നും ഡെർമറ്റോളജി ആൻഡ് വെനറോളജിയിൽ 12ന് 11 മണിക്കും ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ 12ന് ഉച്ചയ്ക്ക് രണ്ടിനും ഇന്റർവ്യൂ നടത്തും. അതാത് വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി. രജിസ്‌ട്രേഷനും വേണം. പ്രതിമാസവേതനം 70,000 രൂപ. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
വനിതകൾക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്
കേരള സർക്കാർ സ്ഥാപനങ്ങളായ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും (കെ.എ.എസ്.ഇ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റും (ഐ എച്ച് ആർ ഡി ) സംയുക്താഭിമുഖ്യത്തിൽ കല്ലേറ്റുംകര കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ വനിതകൾക്ക് വേണ്ടി ആരംഭിക്കുന്ന ആറ് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്സ് ഉപകരണ നിർമാണത്തിലാണ് കോഴ്‌സ്. യോഗ്യത : എസ്എസ്എൽസി, 5 ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർ, എസ് സി, എസ് ടി, ഒബിസി വിഭാഗം, കോവിഡും പ്രളയവും മൂലം ജോലി നഷ്ടപ്പെട്ടവർ, ഏക രക്ഷിതാക്കൾ, ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർ, വിധവകൾ, വിവാഹമോചിതർ, ഒറ്റപ്പെൺകുട്ടിയുടെ അമ്മമാർ എന്നീ വിഭാഗക്കാരായിരിക്കണം. ഫോൺ : 9497804276
ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ 30ന്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കായി 2021-22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 30ന് രാവിലെ 11 മുതൽ മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ്. പി.ഒ, തിരുവനന്തപുരം) നടക്കും. തിരുവനന്തപുരം സർക്കാർ നഴ്‌സിംഗ് കോളേജിൽ ഒഴിവുണ്ടായ എസ്.സി വിഭാഗം ആൺകുട്ടികളുടെ ഒരു ഒഴിവും അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള എല്ലാ പട്ടികജാതി വിഭാഗം ആൺകുട്ടികൾക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.












Click it and Unblock the Notifications