കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം; 841 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍

Google Oneindia Malayalam News

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് 26 അടക്കം 841 ഒഴിവുകളാണുള്ളത്. ഏപ്രില്‍ 9നും 10നും നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ഭാഷാപരിജ്ഞാനപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

job

ഒബ്ജക്ടീവ് ടൈപ്പിലുള്ള 120 ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ഉണ്ടാകുക. ഈ പരീക്ഷയില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഭാഷാപരിജ്ഞാന പരീക്ഷയ്ക്ക് അര്‍ഹര്‍. അതത് സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയിലുള്ള അറിവാണ് ഭാഷാപരിജ്ഞാന പരീക്ഷയില്‍ അളക്കുക.

യോഗ്യത പത്താം ക്ലാസ്. 2021 ഫെബ്രുവരി ഒന്നിനുമുമ്പ് ബിരുദമോ അതിനുമുകളിലുള്ള യോഗ്യതകളോ നേടിയിരിക്കരുത്. അപേക്ഷിക്കുന്ന ഓഫീസ് പരിധിയിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. പ്രായം 18-25. 1996 ഫെബ്രുവരി രണ്ടിനും 2003 ഫെബ്രുവരി ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. 10940 രൂപയാണ് ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 15 നകം www.rbi.org.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം.

ഗള്‍ഫ് ജോലി: അഡ്‌നോക്കില്‍ വീണ്ടും ഒഴിവുകള്‍... എല്‍എന്‍ജിയിലും എച്ച്ക്യുവിലും; എല്ലാം അബുദാബിയില്‍ഗള്‍ഫ് ജോലി: അഡ്‌നോക്കില്‍ വീണ്ടും ഒഴിവുകള്‍... എല്‍എന്‍ജിയിലും എച്ച്ക്യുവിലും; എല്ലാം അബുദാബിയില്‍

ഗള്‍ഫ് ജോലി: ദുബായിലെ സ്വിസ് സയന്റിഫിക് സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍ഗള്‍ഫ് ജോലി: ദുബായിലെ സ്വിസ് സയന്റിഫിക് സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍

 സ്പോര്‍ട്സ് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം, ശമ്പളം 26500-56700 രൂപ സ്പോര്‍ട്സ് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം, ശമ്പളം 26500-56700 രൂപ

ഗള്‍ഫ് ജോലി: ഖത്തറിലെ അല്‍ മുഫ്താ ഗ്രൂപ്പില്‍ ഒട്ടേറെ അവസരങ്ങള്‍.. ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഖത്തറിലെ അല്‍ മുഫ്താ ഗ്രൂപ്പില്‍ ഒട്ടേറെ അവസരങ്ങള്‍.. ഉടന്‍ അപേക്ഷിക്കൂ

English summary
Opportunity in Reserve Bank of India; 841 Office Attendant Vacancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X