Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസസ് ബോര്‍ഡില്‍ അവസരം; മൂന്ന് ഒഴിവുകള്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസസ് ബോര്‍ഡ് (ആര്‍ബിഐഎസ്ബി) ആര്‍ക്കിടെക്റ്റിലേക്കും മറ്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 3 ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് - www.rbi.org.in വഴി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 13 ആണ്.

ക്യൂറേറ്റര്‍: 1 പോസ്റ്റ്
ആര്‍ക്കിടെക്റ്റ്: 1 പോസ്റ്റ്
ഫയര്‍ ഓഫീസര്‍: 1 പോസ്റ്റ്

സ്‌ക്രീനിംഗ് കമ്മിറ്റിയുടെ പ്രാഥമിക സ്‌ക്രീനിംഗ്/ഷോര്‍ട്ട്ലിസ്റ്റിംഗ് അടിസ്ഥാനമാക്കിയാണ് ഉദ്യോഗാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് രേഖകളുടെ പരിശോധനയും അഭിമുഖവും നടക്കും. മുകളില്‍ സൂചിപ്പിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെയുള്ള ഔദ്യോഗിക വിജ്ഞാപനത്തിലൂടെ വിദ്യാഭ്യാസ യോഗ്യത, തിരഞ്ഞെടുപ്പ് പ്രക്രിയ, മറ്റ് എല്ലാ വിശദാംശങ്ങളും പരിശോധിക്കാവുന്നതാണ്.

rbi

സർക്കാർ ആയുർവേദ കോളേജിൽ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 23ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

കേരഫെഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരഫെഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിവിധ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായിരിക്കണം. വിശദമായ ബയോഡേറ്റയും വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള ഫോമും സഹിതം ജൂൺ 20ന് വൈകിട്ട് 5 മണിക്കകം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഓഫീസ്, കേരാ ടവ്വർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2320504, 0471-2322736. വെബ്‌സൈറ്റ്: www.kerafed.com സന്ദർശിക്കുക.

ക്യാമ്പ് അസിസ്റ്റന്റ്

പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിൽ കെ.ടി.യു വാല്യൂവേഷൻ ക്യാമ്പിൽ ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം ആണ് യോഗ്യത. ഉദ്യോഗാർഥികൾ 13ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

സീനീയർ പ്രോഗ്രാമർ

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റർ ഫോർ ഡവലപ്പ്‌മെന്റ് ഇഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പിലാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ (പി.എച്ച്.പി), സീനിയർ പ്രോഗ്രാമർ (ജാവ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
    അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ചു മണി. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കുടൂതൽ വിവരങ്ങൾക്കും www.careers.cdit.org, www.cdit.org എന്നിവ സന്ദർശിക്കുക

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+