സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം: ഗുഡ് ട്രെയിന്‍ മാനേജര്‍ തസ്തികയില്‍ 147 ഒഴിവുകള്‍
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഗുഡ് ട്രെയിന്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.rrchubli.in വഴി അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ മൊത്തം 147 ഒഴിവുകള്‍ നികത്തും, അതിനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 25 ആണ്. ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ അതിന് തുല്യമായ യോഗ്യത നേടിയിരിക്കണം.
അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ മൂന്ന് റൗണ്ടുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും - സിംഗിള്‍ സ്റ്റേജ് കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യില്‍ 294 ഓഫീസര്‍ ഗ്രേഡ് ബി തസ്തികകളിലേക്ക് അപേക്ഷിക്കാം. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് - rbi.org.in വഴി അപേക്ഷിക്കാം. ഏപ്രില്‍ 18 ആണ് അവസാന തീയതി.
ഒഴിവിന്റെ വിശദാംശങ്ങള്‍
തസ്തിക: ഓഫീസര്‍ ഗ്രേഡ് ബി ( ജനറല്‍ )
ഒഴിവുകളുടെ എണ്ണം: 238
ശമ്പളം: 35,150 - 62,400 രൂപ
പോസ്റ്റ്: ഓഫീസര്‍ ഗ്രേഡ് ബി (ഡി ഇ പി ആര്‍)
ഒഴിവുകളുടെ എണ്ണം: 31
ശമ്പളം: 35,150 - 62,400 രൂപ
പോസ്റ്റ്: ഓഫീസര്‍ ഗ്രേഡ് ബി
ഒഴിവുകളുടെ എണ്ണം: 25
ശമ്പളം: 35,150 - 62,400 രൂപ
വാക്- ഇന്‍- ഇന്റര്‍വ്യൂ
ആലപ്പുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എക്‌സ്-റേ ടെക്നിഷ്യന്‍, ലാബ് ടെക്നിഷ്യന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ 19ന് നടക്കും.
ഗവണ്‍മെന്റ് അംഗീകൃത ( ഡി. എം .ഇ .ഡി .ആര്‍. ടി) റേഡിയോളജി സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് എക്‌സ് - റേ ടെക്നിഷ്യന്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. അംഗീകൃത ഡി എം ഇ എം എല്‍ ടി ഉള്ളവര്‍ക്ക് ലാബ് ടെക്‌നിഷ്യന്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം . രാവിലെ 11ന് വെള്ളക്കിണറിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് അഭിമുഖം. ഫോണ്‍: 0477 -2252377
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലും പരിപാടികളിലും പരിശീലനം നല്‍കുന്നതിന് എം.എസ്.ഡബ്ല്യ/ ബി.എസ്.ഡബ്ല്യൂ കോഴ്സ് പൂര്‍ത്തിയാക്കിയ പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0477- 2253870.
താത്കാലിക നിയമനം
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള കേരള അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധിയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് (സിസ്റ്റംസ്) തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.cmdkerala.net.
നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്റർ കരാർ നിയമനം
Recommended Video
തിരുവനന്തപുരം വഞ്ചിയൂരിലെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേറ്ററുടെ ഒരു ഒഴിവിൽ കരാർ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.keralaadministrativetribunal.gov.in
അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘത്തില്‍ നിലവില്‍ ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജെഡിസി, ഏച്ച് ഡി സി, ബികോം കോ - ഓപ്പറേഷന്‍ എന്നിവയിലേതെങ്കിലും യോഗ്യത നേടിയിട്ടുള്ളവര്‍ ഏപ്രില്‍ 25 ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘം, ജില്ലാ വ്യവസായ കേന്ദ്രം, ചെറുതോണി. ഇടുക്കി കോളനി പി. ഒ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0462-235207/235410.












Click it and Unblock the Notifications