Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണ റെയില്‍വെയില്‍ അവസരം; പാരാമെഡിക്കല്‍ വിഭാഗത്തില്‍ 191 ഒഴിവുകള്‍

ദക്ഷിണ റെയില്‍വെയില്‍ കരാര്‍ നിയമത്തില്‍ അവസരം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ദക്ഷിണ റെയില്‍വേയുടെ ചെന്നൈ പെരമ്പുര്‍ റെയില്‍വേ ഹോസ്പിറ്റലില്‍ പാരാമെഡിക്കല്‍ വിഭാഗത്തിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 191 ഒഴിവുകളാണുള്ളത്. കരാര്‍ നിയമനം. ഏപ്രില്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

job

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം

ഹോസ്പിറ്റല്‍ അസിസ്റ്റന്റ്/ഹൗസ്‌കീപ്പിങ് അസിസ്റ്റന്റ്-മെഡിക്കല്‍ (88)

പത്താം ക്ലാസ് ജയം. ഐസിയു/ഡയാലിസിസ് യൂണിറ്റ് പരിചയക്കാര്‍ക്കു മുന്‍ഗണന. 18-30 വയസ്സ്.

നഴ്‌സിങ് സൂപ്രണ്ട് (83)

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി 3 വര്‍ഷ കോഴ്‌സ് ജയവും നഴ്‌സ് ആന്‍ഡ് മിഡ്വൈഫ് റജിസ്ട്രഷനും അല്ലെങ്കില്‍ ബിഎസ്സി നഴ്‌സിങ്ങും പ്രവൃത്തിപരിചയവും, 20-40 വയസ്സ്.

ലാബ് അസിസ്റ്റന്റ് (9)

പ്ലസ് ടു സയന്‍സ്, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. 18-33 വയസ്സ്.

ഇസിജി ടെക്‌നീഷ്യന്‍ (4)

പ്ലസ് ടു/സയന്‍സ് ബിരുദം. ഇസിജി ലബോറട്ടറി ടെക്‌നോളജി/കാര്‍ഡിയോളജി/കാര്‍ഡിയോളജി ടെക്‌നീഷ്യന്‍/കാര്‍ഡിയോളജി ടെക്‌നിക്‌സില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം. 18-33 വയസ്സ്.

റേഡിയോഗ്രഫര്‍ (3)

ഫിസിക്‌സ്, കെമിസ്ട്രി പഠിച്ച് പ്ലസ് ടുവും റേഡിയോഗ്രഫി/എക്‌സ്‌റേ ടെക്‌നീഷ്യന്‍/റേഡിയോ ഡയഗ്നോസിസ് ടെക്‌നോളജി ഡിപ്ലോമയും. സയന്‍സ് ബിരുദക്കാര്‍ക്കു മുന്‍ഗണന. 19-33 വയസ്സ്.

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

ഹീമോഡയാലിസിസ് ടെക്‌നീഷ്യന്‍ (3)

ബിഎസ്സി, ഹീമോഡയാലിസിസ് ഡിപ്ലോമ/2 വര്‍ഷ പരിചയം. 20 - 33 വയസ്സ്.

ഫിസിയോതെറപ്പിസ്റ്റ് (1)

ഫിസിയോതെറപ്പി ബിരുദവും 2 വര്‍ഷ പരിചയവും, 18 - 33 വയസ്സ്.

എയര്‍പോര്‍ട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍പ്പെട്ട് ഉര്‍വ്വശി റൗട്ടേല; ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം, വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
    മോദിയെയും യോഗിയെയും ടാഗ് ചെയ്ത് സിദ്ധാർഥിന്റെ മറുപടി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+