Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണ റെയിൽവേയിൽ അവസരം; സ്‌പോർട്‌സ് ക്വാട്ട വഴി അപേക്ഷിക്കാം

ദക്ഷിണ റെയിൽവേ റിക്രൂട്ട്‌മെന്റിലേക്ക് കായിക താരങ്ങൾക്കുള്ള അപേക്ഷാ പ്രക്രിയ അവസാനിപ്പിക്കാൻ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ ഒരുങ്ങുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022-23 വർഷത്തേക്കുള്ള ഓപ്പൺ അഡ്വർടൈസ്‌മെന്റ് സ്‌കീം സ്‌പോർട്‌സ് ക്വാട്ട വഴി ദക്ഷിണ റെയിൽവേയിലെ ഏഴാം സിപിസി പേ മാട്രിക്‌സിൽ ലെവൽ-2 മുതൽ ലെവൽ-5 വരെ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 2, 2023. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് - www.rrcmas.in വഴി അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡ്/സർവകലാശാല/സ്ഥാപനത്തിൽ നിന്ന് 12-ാം ക്ലാസ്, ബിരുദം അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം. കുറഞ്ഞ പ്രായപരിധി 01.01.2023 പ്രകാരം 18-25 വയസ്സായി സജ്ജീകരിച്ചിരിക്കുന്നു. പ്രായത്തിൽ ഇളവ് അനുവദനീയമല്ല.

job

ക്ലീനർ/ഹെൽപ്പർ ഒഴിവ്

തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്കുള്ള അഭിമുഖം ജനുവരി 4ന് രാവിലെ 10ന് കോളേജിൽ നടക്കും. എം.എസ് സി മാത്തമാറ്റിക്സിന് 55 ശതമാനത്തിന് മുകളിൽ മാർക്ക് വേണം. നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

ഗ്രാഫിക് ഡിസൈനർ

കേരള മീഡിയ അക്കാദമിയിൽ ഒരു വർഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികൾക്കായി അപേക്ഷ ക്ഷണിച്ചു. ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം അഭികാമ്യം. മാഗസിൻ, സോഷ്യൽ മീഡിയ പോസ്റ്റർ, ബ്രോഷറുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതിന് നിരക്കുകൾ രേഖപ്പെടുത്തി 31ന് വൈകിട്ട് 5നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകരിൽ നിന്ന് അനുയോജ്യരായവരുടെ പാനൽ തയ്യാറാക്കും. ഐ&പി.ആർ.ഡി. പാനലിൽ ഉൾപ്പെട്ടിട്ടുളളവർക്ക് മുൻഗണന.

പ്രായോഗിക റസിഡന്‍ഷ്യല്‍ പരിശീലനം

ആലപ്പുഴ: അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിഴങ്ങ് വര്‍ഗങ്ങളുടെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഏഴ് ദിവസമാണ് പരിശീലനം. ഫീസ് 1,770 രൂപ.
തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ വെച്ച് 2023 ജനുവരി മൂന്ന് മുതല്‍ 11 വരെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ.്ടി. ഉള്‍പ്പെടെയാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റിലൂടെ ഡിസംബര്‍ 27 ന് മുന്‍പ് അപേക്ഷിക്കുക. തിരെഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890 / 2550322/ 7012376994.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+