സംസഥാന പുരാരേഖാ വകുപ്പില്‍ അവസരം; അഭിമുഖം ജനുവരി 22ന് നടക്കും
തിരുവനന്തപുരം: സംസഥാന പുരാരേഖാ വകുപ്പില്‍ ഒഴിവുകള്‍. കാര്‍ട്ടോഗ്രാഫിക് റെക്കാര്‍ഡ് സംരക്ഷണം, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടുകളിലേക്ക് ട്രെയിനികളുടെ പോസ്റ്റിലാണ് ഒഴിവ്. ഇന്റര്‍വ്യൂവിലൂടെയാണ് തിരഞ്ഞെടുപ്പ്.

കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കെമിസ്ട്രിയില്‍ ബിരുദവും ആര്‍ക്കൈവല്‍ സ്റ്റഡീസ്/ കണ്‍സര്‍വേഷന്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും (അസ്സല്‍ പകര്‍പ്പ്) ബയോഡേറ്റയും അഭിമുഖത്തിനെത്തുമ്പോള്‍ ഹാജരാക്കണം. 22ന് രാവിലെ 10ന് തിരുവനന്തപുരം പാര്‍ക്ക് വ്യൂവിലുള്ള കേരളം ചരിത്ര പൈതൃക മ്യൂസിയത്തിലാണ് ഇന്റര്‍വ്യൂ. പ്രായപരിധി സര്‍ക്കാര്‍ നിയമാനുസൃതം.


Click it and Unblock the Notifications