Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം: സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍, 35 ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് sbi.co.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 17 ആണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ 27-ന് ആരംഭിച്ചു കഴിഞ്ഞു. ബാങ്കില്‍ ആകെയുള്ള 35 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്.

ഒഴിവ് വിശദാംശങ്ങള്‍

സിസ്റ്റം ഓഫീസര്‍ ( ടെസ്റ്റ് എഞ്ചിനീയര്‍ ): 02
സിസ്റ്റം ഓഫീസര്‍ ( വെബ് ഡെവലപ്പര്‍ ): 01
സിസ്റ്റം ഓഫീസര്‍ ( പെര്‍ഫോമന്‍സ്/സീനിയര്‍ ഓട്ടോമേഷന്‍ ടെസ്റ്റ് എഞ്ചിനീയര്‍ ): 01
സിസ്റ്റം ഓഫീസര്‍ ( പ്രോജക്ട് മാനേജര്‍ ): 02
സിസ്റ്റം ഓഫീസര്‍ ( പ്രോജക്ട് മാനേജര്‍ ): 01
എക്സിക്യൂട്ടീവ് ( ടെസ്റ്റ് എഞ്ചിനീയര്‍ ): 10
എക്‌സിക്യൂട്ടീവ് ( ഇന്ററാക്ഷന്‍ ഡിസൈനര്‍ ): 3
എക്‌സിക്യൂട്ടീവ് ( വെബ് ഡെവലപ്പര്‍ ): 01
എക്‌സിക്യൂട്ടീവ് ( പോര്‍ട്ടല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ): 03
സീനിയര്‍ എക്സിക്യൂട്ടീവ് ( പെര്‍ഫോമന്‍സ്/ ഓട്ടോമേഷന്‍ ടെസ്റ്റ് എഞ്ചിനീയര്‍ ): 04
സീനിയര്‍ എക്‌സിക്യൂട്ടീവ് ( ഇന്ററാക്ഷന്‍ ഡിസൈനര്‍ ): -2
സീനിയര്‍ എക്‌സിക്യൂട്ടീവ് ( പ്രോജക്ട് മാനേജര്‍ ) : 04
സീനിയര്‍ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് ( പ്രോജക്ട് മാനേജര്‍ ): 01

ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ 2022 ജൂണ്‍ 25-ന് നടത്തും. പരീക്ഷയുടെ കോള്‍ ലെറ്റര്‍ ബാങ്കിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും എസ്എംഎസ് വഴിയും ഇ-മെയിലുകള്‍ വഴിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുകയും ചെയ്യും. അപേക്ഷകര്‍ക്ക് കോള്‍ ലെറ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷാ ഫീസ് : ജനറല്‍ / ഒ ബി സി/ ഇ ഡബ്ല്യു എസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 750 രൂപയും എസ് സി / എസ് ടി/ പി ഡബ്ല്യു ഡി ഉദ്യോഗാര്‍ത്ഥികളെ അപേക്ഷ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ നാഗ്പൂര്‍ ഡിവിഷന്‍ 1044 ട്രേഡ് അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 03, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ secr.indianrailways.gov.in വഴി അപേക്ഷിക്കാം.


പോസ്റ്റ്: ട്രേഡ് അപ്രന്റീസ്

ഒഴിവുകളുടെ എണ്ണം: 1044

പേ സ്‌കെയില്‍: അപ്രന്റീസ്ഷിപ്പ് നിയമങ്ങള്‍ അനുസരിച്ച്


നാഗ്പൂര്‍ ഡിവിഷന്‍: 980

മോട്ടി ബാഗ് വര്‍ക്ക്‌ഷോപ്പ് നാഗ്പൂര്‍: 64

ആകെ: 1044


ഉദ്യോഗാര്‍ത്ഥികള്‍ 10+2 സമ്പ്രദായത്തിന് കീഴിലുള്ള പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം അല്ലെങ്കില്‍ അതിന് തുല്യമായ ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ കോഴ്സ് പാസായിരിക്കണം.

പാര്‍ട്ട് ടൈം സ്വീപ്പര്‍

പാര്‍ട്ട് ടൈം സ്വീപ്പര്‍

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ ആവശ്യമുണ്ട്. വിമുക്ത ഭടന്മാരുടെ ആശ്രിതര്‍/ ഓഫീസ് പരിസരവാസികള്‍ മെയ് 13നകം സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477-2245673.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

വാഴത്തോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക ക്ലീനിങ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വാഴത്തോപ്പ് പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കും ഈ ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്പര്യം ഉള്ളവര്‍ മെയ് 16 ന് ഉച്ചയ്ക്ക് 1 മണിക്ക് മുന്‍പായി ബയോഡേറ്റ മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+