Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ അവസരം: ആകെ 90 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി എസ് എഫ്) ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ & ജൂനിയര്‍ എഞ്ചിനീയര്‍/ സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഈ റിക്രൂട്ട്മെന്റിനുള്ള അപേക്ഷകള്‍ എംപ്ലോയ്മെന്റ് ന്യൂസില്‍ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ (31 മെയ് 2022) ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാവുന്നതാണ്. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും rectt.bsf.gov.in അല്ലെങ്കില്‍ bsf.gov.in എന്നതില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത, തിരഞ്ഞെടുക്കല്‍ മാനദണ്ഡം, മറ്റ് വിശദാംശങ്ങള്‍ എന്നിവ ചുവടെ

ആകെ ഒഴിവ് (90)

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്) - 01

സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്കുകള്‍) - 57

ജൂനിയര്‍ എഞ്ചിനീയര്‍/ സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) - 32

ഉദ്യോഗാര്‍ത്ഥിയുടെ പ്രായം പ്രായം 30 വയസ്സ് കവിയാന്‍ പാടില്ല.

വിദ്യാഭ്യാസ യോഗ്യത

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്) - കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം

സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്കുകള്‍) - സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.

ജൂനിയര്‍ എഞ്ചിനീയര്‍/ സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) - ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ.

 ഡെപ്യൂട്ടേഷൻ നിയമനം

ഡെപ്യൂട്ടേഷൻ നിയമനം

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലിചെയ്യുന്നവർ നിരാക്ഷേപ പത്രവും കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന ഏപ്രിൽ 25 ന് വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695 035. ഫോൺ: 0471 2472866.

 മെമ്പർ സപ്പോർട്ടിങ് സ്റ്റാഫ്

മെമ്പർ സപ്പോർട്ടിങ് സ്റ്റാഫ്

തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിലും മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുമായുള്ള ഓരോ സ്ഥിരം ഒഴിവുകളുണ്ട്. മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എൻ.സി.വി.ടി/ ഐ.ടി.ഐ(ഫിറ്റർ) സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2022 ജനുവരി ഒന്നിന് 18നും 30നും മധ്യേ. ശമ്പളം 25500 - 81100 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 26നു മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേരു രജിസ്റ്റർ ചെയ്യണം.

ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവ്

ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ (സി.ഇ.റ്റി) ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കാണ് നിയമനം. എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആണ് യോഗ്യത. അപേക്ഷകർ ബയോഡാറ്റയും അനുബന്ധ രേഖകളും ഇ-മെയിലിൽ അയയ്ക്കണം. അവസാന തീയതി ഏപ്രിൽ 18. ഇ-മെയിൽ: [email protected].

കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിന്റെ സമയബന്ധിത പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്കിന് അംഗീകൃത സർവകലാശാല ബിരുദം/ ഇംഗ്ലീഷ് മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. സ്വീപ്പറിന് മലയാളം എഴുതുവാനും വായിക്കാനുമുള്ള അറിവും ഉണ്ടായിരിക്കണം. നാടൻപാട്ടിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് നാടൻപാട്ട് അധ്യാപക ഒഴിവിൽ മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കളരിപ്പയറ്റ് അധ്യാപകർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് കളരിപ്പയറ്റിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാവണം. കേരള സ്‌കൂൾ-ഹയർ സെക്കന്ററി കലോത്സവത്തിൽ വിധി കർത്താവായി പങ്കെടുത്തവർ, സംസ്ഥാന-കേന്ദ്ര സർക്കാർ സംഘടിപ്പിച്ചിട്ടുള്ള ദേശീയ ഫസ്റ്റവെലിൽ കേരളത്തെ പ്രതിനിധീകരിച്ച് തിരുവാതിര അവതരിപ്പിച്ചവർ, കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ സൗത്ത് സോൺ കൾച്വറൽ സെന്റർ സംഘടിപ്പിക്കുന്ന തിരുവാതിര ഫെസ്റ്റിവെലിൽ പങ്കെടുത്തവർ എന്നിവർക്ക് തിരുവാതിര അധ്യാപകരാകാൻ അപേക്ഷിക്കാം. ചെണ്ട അധ്യാപകർക്ക് തെയ്യം കലാരൂപം അവതരിപ്പിച്ചു വരുന്ന വിഭാഗത്തിലെ, അഞ്ച് വർഷത്തിൽ കുറയാതെ തെയ്യത്തിന്/ തിറക്കും ചെണ്ട അകമ്പടി നൽകി പരിചയമുള്ളവർക്ക് ചെണ്ട അധ്യാപക തസ്തികയിൽ അപേക്ഷ നൽകാം.
സെന്റർ കോ-ഓർഡിനേറ്റർ, സ്വീപ്പർ എന്നിവയ്ക്ക് ഉയർന്ന പ്രായപരിധി 36 വയസ്. അധ്യാപകർക്ക് പ്രായപരിധിയില്ല. ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അടക്കം വെള്ളകടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും 30നകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ നൽകണം. ഇ-മെയിൽ ആയി അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: [email protected].

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+