India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എഫ്, കോള്‍ ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു; നിരവധി അവസരങ്ങള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ഗ്രൂപ്പ് ബിയിലും ഗ്രൂപ്പ് സിയിലുമായി 110 ഒഴിവുകള്‍ നികത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍മാരുടെ 88 തസ്തികകളും സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ) തസ്തികകളിലേക്ക് 22ഉം ഒഴിവുകള്‍ ഉള്‍പ്പെടുന്നു. ജൂലൈ 12-നോ അതിനുമുമ്പോ ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rectt.bs.gov.in-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ് ഐ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 35,400 മുതല്‍ 1,12,400 രൂപ വരെ ശമ്പളം നല്‍കും, അതേസമയം കോണ്‍സ്റ്റബിളിന്റെ ശമ്പളം 21,700 മുതല്‍ 69,100 രൂപ വരെയാണ്.

മംമ്ത..ഒരു കാലത്ത് ഞങ്ങളുടെ ക്രഷ് ആയിരുന്നു, ഇപ്പോഴും; മാല്‍ദ്വീവ്‌സില്‍ അടിപൊളി ചിത്രങ്ങളുമായി താരം

കോള്‍ ഇന്ത്യ

കോള്‍ ഇന്ത്യ

കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) ഗേറ്റ്-2022 സ്‌കോറിലൂടെ മാനേജ്മെന്റ് ട്രെയിനികളുടെ 1050 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി coaindia.in എന്ന വിലാസത്തിലോ ജൂലൈ 222-ന് മുമ്പോ നല്‍കാം. ഉദ്യോഗാര്‍ത്ഥികളെ അവരുടെ ഗേറ്റ് -2022 സ്‌കോറിനെ അടിസ്ഥാനമാക്കി 1:3 എന്ന അനുപാതത്തില്‍ തിരിച്ച് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. യുആര്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30 വയസ്സാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി.

എം ആർ എസിൽ മേട്രന്‍ കം റസിഡന്‍റ് ട്യൂട്ടറാകാം

എം ആർ എസിൽ മേട്രന്‍ കം റസിഡന്‍റ് ട്യൂട്ടറാകാം

പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിമണ്ണൂര്‍ , കൂവപ്പിള്ളി, കട്ടപ്പന, നെടുംങ്കണ്ടം, മൂന്നാര്‍, പീരുമേട് എന്നീ 6 പ്രിമെട്രിക് ഹോസ്റ്റലുകളിലേക്ക് 2022 -23 അദ്ധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രന്‍ കം റസിഡന്‍റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബിരുദവും ബി എഡ്ഡും യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 6 (ആണ്‍ 2, പെണ്‍ 4) പ്രതിമാസ വേതനം 12000/- രൂപ. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപക്ഷേ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (പ്രവര്‍ത്തി പരിചയം ഉള്‍പ്പെടെ) ജൂലൈ 2 ന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ , ജില്ലാ പട്ടികജാതി വികസന ഓഫീസ് സിവില്‍ സ്റ്റേഷന്‍ രണ്ടാം നില കുയിലിമല, പൈനാവ് പി ഒ ഇടുക്കി എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം.ഫോണ്‍ - 04862 296297.

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവ്

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവ്

ഇടുക്കി സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒന്നു വീതം ഒഴിവുകളിലേക്ക് ദിവസ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്/കെമിസ്ട്രി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. യു ജി സി നെറ്റ് യോഗ്യതയും മുൻ പരിചയവും അഭികാമ്യം. താൽപര്യമുള്ളവർ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ജൂൺ 27 തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് കോളജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0486 2233250 വെബ്സൈറ്റ് www.gecidukki.ac.in.

താത്കാലിക നിയമനം

താത്കാലിക നിയമനം

സൈനിക ക്ഷേമ വകുപ്പിനു കീഴിലുള്ള കെക്‌സ്‌കോൺ മുഖാന്തിരം കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ വിമുക്ത ഭടൻമാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 44,020 രൂപയും അക്കൗണ്ടന്റ് തസ്തികയിൽ 21,175 രൂപയും വേതനമായി ലഭിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം.ഡി. കെക്‌സ്‌കോൺ, കേരളാ സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർ വശം, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലെ kex_con@yahoo.co.in എന്ന ഇ-മെയിലിലോ ലഭിക്കണം. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2320772, 2320771.

സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം; അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കേണ്ടത് ഇങ്ങനെസൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം; അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കേണ്ടത് ഇങ്ങനെ

English summary
Opportunity in the Border Security Force, Know How to apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X