സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അവസരം: 120ഒഴിവുകള്‍, തൊഴില്‍ അവസരങ്ങള്‍ അറിയാം
ദില്ലി: സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, പ്രൈവറ്റ് സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍, ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍, എംടിഎസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 120 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച് 45 ദിവസത്തിനകം അപേക്ഷിക്കാം. എറണാകുളം ഉള്‍പ്പടെയുള്ള ബെഞ്ചുകൡലാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രില്‍ 11 വരെയാണ് അപേക്ഷിക്കാനാകുക.
ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് 12th / ബിരുദം / ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ടെസ്റ്റ്/ഇന്റര്‍വ്യൂ അല്ലെങ്കില്‍ മറ്റ് പ്രക്രിയകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

തസ്തികകളും ഒഴിവുകളും
കോര്‍ട്ട് ഓഫിസര്‍/ സെക്ഷന്‍ ഓഫിസര്‍ ( 25 ), സീനിയര്‍ അക്കൗണ്ടന്റ് ( 11 ), ഡപ്യൂട്ടി റജിസ്ട്രാര്‍ ( 9 ), പ്രൈവറ്റ് സെക്രട്ടറി ( 8 ), സീനിയര്‍ അസിസ്റ്റന്റ് ( 8 ), മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ് ( 7 ), ജൂനിയര്‍ അസിസ്റ്റന്റ് ( 7 ), റജിസ്ട്രാര്‍ ( 5 ), ജോയിന്റ് റജിസ്ട്രാര്‍ ( 5 ), കെയര്‍ ടേക്കര്‍ ( 5 ), സ്റ്റെനോഗ്രഫര്‍ ( 4 ), ജൂനിയര്‍ അക്കൗണ്ടന്റ് ( 4 ), അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ( 3 ), അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ ( 3 ), കോര്‍ട്ട് മാസ്റ്റര്‍ / സ്റ്റെനോഗ്രഫര്‍ ( 3 ), ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫിസര്‍ ( 3 ), ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ( 2 ), ജൂനിയര്‍ ട്രാന്‍സ്ലേഷനല്‍ ഓഫിസര്‍ ( 2 ), ഡെസ്പാച്ച് റൈഡര്‍ ( 2 ), അക്കൗണ്ട്‌സ് ഓഫിസര്‍ ( 2 ) , പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി ( 1 ), ഡപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്‌സ് ( 1 )
കാര്‍ഷിക സേവന കേന്ദ്രത്തില്‍ അവസരം
ഇരവിപുരം ബ്ലോക്കില്‍ കാര്‍ഷിക സേവന കേന്ദ്രത്തില്‍ 35 സര്‍വീസ് പ്രൊവൈഡര്‍, ഫെസിലിറ്റേറ്റര്‍മാരുടെ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഇരവിപുരം ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസവും തെങ്ങുകയറ്റം ഉള്‍പ്പടെ എല്ലാവിധ കാര്‍ഷിക പ്രവൃത്തികളില്‍ പരിചയ സമ്പന്നരും ആയിരിക്കണം. പ്രായപരിധി 18 - 55. വിദ്യാഭ്യാസ യോഗ്യത- നാലാം ക്ലാസ് . ഐ ടി ഐ/ വി. എച്ച്. എസ്. സി / കാര്‍ഷിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിചയം എന്നിവ അഭികാമ്യം.
ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ജില്ലയിലെ സ്ഥിരം താമസക്കാരും വിരമിച്ച കൃഷി ഉദ്യോഗസ്ഥര്‍/അഗ്രികള്‍ച്ചര്‍ എഞ്ചിനിയറിങ് / ബി. എസ് .സി അഗ്രികള്‍ച്ചര്‍ / മെക്കാനിക്കല്‍എഞ്ചിനീയറിംഗ് / വി. എച്ച്. എസ്. സി എന്നിവയില്‍ ഡിഗ്രി/ഡിപ്ലോമ/കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയും ഉണ്ടാകണം .
അപേക്ഷാഫോം ഇരവിപുരം ബ്ലോക്ക് പരിധിയിലുള്ള കൃഷി ഭവനുകളില്‍ ലഭിക്കും. അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത , ജാതി , മതം എന്നിവ തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം . അപേക്ഷകള്‍ ഇരവിപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, മുഖത്തല ബ്ലോക്ക് ഓഫീസ്, മുഖത്തല . പി. ഒ 691577 വിലാസത്തില്‍ മാര്‍ച്ച് 14 വൈകിട്ട് 4 .30നകം നല്‍കണം. വിശദവിവരങ്ങള്‍ക്ക് - 04742710135.












Click it and Unblock the Notifications