കേന്ദ്ര സായുധ പൊലീസ് സേനകളിൽ അവസരം; 159 ഒഴിവുകൾ
കേന്ദ്ര സായുധ പൊലീസ് സേനകളിൽ അവസരം. അസിസ്‌റ്റന്റ് കമൻഡാൻഡ്സ് (ഗ്രൂപ്പ് എ) ഒഴിവുകളിലേക്കാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 159 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 8നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാൻഡ്സ്) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. www.upsconline.nic.in മുഖേന ഓൺലൈനായി മേയ് 5 വരെ അപേക്ഷിക്കാം. ഫീസ്: 200 രൂപ. എസ്‌ബിഐ ശാഖയിൽ നേരിട്ടോ ഓൺലൈനായോ അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. www.upsc.gov.in

ഒഴിവുകൾ
ബിഎസ്‌എഫ്-35
സിആർപിഎഫ്-36
സിഐഎസ്എഫ്-67
ഐടിബിപി-20
എസ്‌എസ്‌ബി-1
പ്രായം
2021 ഓഗസ്‌റ്റ് ഒന്നിന് 20-25. സംവരണ വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്.
യോഗ്യത
ബിരുദം/തത്തുല്യം. ഫലം കാക്കുന്നവരെയും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം.
ശാരീരിക യോഗ്യത, കാഴ്‌ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേഡ്/ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്, മെഡിക്കൽ സ്‌റ്റാൻഡേഡ്‌സ് ടെസ്‌റ്റ്, ഇന്റർവ്യൂ/പഴ്‌സനാലിറ്റി ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.












Click it and Unblock the Notifications