Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ നേവിയിൽ അവസരം; 35 ഒഴിവുകൾ, ഫെബ്രുവരി 8 വരെ അപേക്ഷിക്കാം

ഇന്ത്യൻ നേവിയിൽ അവസരം. പ്ലസ്‌ ടു (ബിടെക്) കെഡറ്റ് എൻട്രി സ്‌കീമിനു (പെർമനന്റ് കമ്മിഷൻ) കീഴിൽ 4 വർഷ ബിടെക് കോഴ്സിലേക്കാണ് ഒഴിവ്.
35 ഒഴിവുകളാണുള്ളത്. ആൺകുട്ടികൾക്ക് അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 8. യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് വിഷയങ്ങൾക്കു മൊത്തം 70% മാർക്കോടെ പ്ലസ് ടു ജയം. പത്താം ക്ലാസ്/പ്ലസ്‌ടു തലത്തിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം. പ്രായം: 2003 ജനുവരി 2 - 2005 ജൂലൈ 1 കാലയളവിൽ ജനിച്ചവരാകണം. ജെഇഇ മെയിൻ-2021 അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കരാര്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രോഗനിദാന വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും [email protected] എന്ന ഇ-മെയ്ല്‍ ഐ.ഡിയില്‍ ഫെബ്രുവരി 11 ന് മുന്‍പായി അയക്കണം. ഇന്റര്‍വ്യൂ ബോര്‍ഡ് അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെമ്മോ അയയ്ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇന്റര്‍വ്യൂ വെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

job

വാക്ക് ഇൻ ഇന്റർവ്യൂ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ എന്നീ തസ്തികകളിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് തസ്തികകളും റസിഡൻഷ്യൽ തസ്തികകളാണ്.

ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചറുടെ ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദവും ബി.എഡും. പ്രായം 23 വയസ്സ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ. അഡീഷണൽ ടീച്ചർ തസ്തികയിലും ഒരു ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത ബിരുദം, പ്രായം 23 വയസ്സ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 9,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 16ന് രാവിലെ 11ന് അടിമാലി പഞ്ചായത്ത് ഹാളിൽ നടത്തുന്ന ഇന്റെർവ്യൂവിൽ ഹാജരാകണം.

പി ജി ഡി സി എ, ഡി സി എ കോഴ്‌സുകൾ

സംസ്ഥാന ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി - ഡിറ്റിന്റെ കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന പി ജി ഡി സി എ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( ഡി സി എ ) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡി സി എ കോഴ്‌സിന് ബിരുദവും ഡിസിഎ കോഴ്‌സിന് എസ്എസ്എൽസിയുമണ് യോഗ്യത. എസ്‌സി/എസ്ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. ഇതിനുപുറമേ മറ്റു തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ്ങ്, അക്കൗണ്ടിങ്ങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റ എൻട്രി, ടാലി, ഡിടിപി, എംഎസ് ഓഫീസ് എന്നീ കോഴ്‌സുകൾക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് മേലെചൊവ്വ ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശമുള്ള സി-ഡിറ്റ് പഠന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 9947763222

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+