Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക മന്ത്രാലയത്തില്‍ അവസരം: 13 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ദില്ലി: കാര്‍ഷിക മന്ത്രാലയത്തിലെ കൃഷി & കര്‍ഷക ക്ഷേമ വകുപ്പ് കണ്‍സള്‍ട്ടന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രോഗ്രാമര്‍ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.nfsm.gov.in വഴി അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 13 ഒഴിവുകള്‍ നികത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 30 ആണ്.

ഒഴിവിന്റെ വിശദാംശങ്ങള്‍

കണ്‍സള്‍ട്ടന്റ്: 3
ടെക്നിക്കല്‍ അസിസ്റ്റന്റ്: 9
പ്രോഗ്രാമര്‍: 1

job

കണ്‍സള്‍ട്ടന്റ്

അഗ്രോണമി/ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍/ സോയില്‍ സയന്‍സ്/ പ്ലാന്റ് ബ്രീഡിംഗ്/ ക്രോപ്പ് ഇംപ്രൂവ്‌മെന്റ്/ പ്ലാന്റ് പ്രൊട്ടക്ഷന്‍/ അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്‍ഷിക വിഷയത്തില്‍ ബിരുദാനന്തര ബിരുദം/ അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗില്‍ എം ടെക് അല്ലെങ്കില്‍ കാര്‍ഷിക ശാസ്ത്രത്തിന്റെ മറ്റൊരു വിഷയത്തില്‍ കുറഞ്ഞത് 8 വര്‍ഷത്തെ ഫീല്‍ഡ് പരിചയമുള്ള, വിള ഉല്‍പ്പാദനം/ യന്ത്രവല്‍ക്കരണം അല്ലെങ്കില്‍ ദേശീയ തലത്തിലും സംസ്ഥാന/ ജില്ലാ കണ്‍സള്‍ട്ടന്റിലും ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായി പ്രവര്‍ത്തിച്ചവര്‍ക്കാണ് കണ്‍സല്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനാവുക. അഗ്രികള്‍ച്ചറല്‍ സയന്‍സ് മേഖലയിലെ ഡോക്ടറേറ്റ് ബിരുദധാരികള്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രോഗ്രാമര്‍

അപേക്ഷകന് അംഗീകൃത സര്‍വകലാശാല / സ്ഥാപനങ്ങളില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ (എംസിഎ) ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ പദ്ധതികളില് 2 വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

ഉദ്യോഗാര്‍ത്ഥി അഗ്രോണമി/ സോയില്‍ സയന്‍സ്/ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍/ പ്ലാന്റ് ബ്രീഡിംഗ്/ അല്ലെങ്കില്‍ ഫീല്‍ഡ് വിളകളുടെ പരിപാലനത്തില്‍ സ്‌പെഷ്യലൈസേഷനുള്ള മറ്റേതെങ്കിലും അഗ്രികള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കണം

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക അറിയിപ്പ് ലിങ്ക് വഴി സെലക്ഷന്‍ പ്രോസസ് വിശദാംശങ്ങളും അപേക്ഷിക്കാനുള്ള പ്രായപരിധിയും പരിശോധിക്കാവുന്നതാണ്.

ഒഡെപെക് മുഖേന സുഡാനിൽ തൊഴിലവസരം

കേരള സർക്കാർ സ്ഥാപനമായ ഒ. ഡി. ഇ. പി . സി ലിമിറ്റഡ് മുഖേന ആഫ്രിക്കയിലെ സുഡാനിലേക്ക് ഫിനാൻഷ്യൽ കൺട്രോളർ, ചീഫ് ടെക്‌നോളജി ഓഫീസർ, ഹ്യൂമൻ റിസോഴ്‌സ് ലീഡ്, അഗ്രികൾചർ പ്രൊഫസർ , എഫ് . ആർ .പി / ജി. ആർ. പി പ്ലാന്റ് മാനേജർ/ മോൾഡ് മേക്കർ, പ്ലാന്റ് മാനേജർ ( കോൺ & വീറ്റ് മില്ലിംഗ് യൂണിറ്റ്) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും. ഓരോ തസ്തികയിലും ആവശ്യമായ യോഗ്യതയും 10-15 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം [email protected] ലേക്ക് മെയ് 5ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0471-2329441/42/43/45.

Recommended Video

cmsvideo
    ജഡ്ജിയെ സ്വാധീനിക്കുന്ന അനൂപിന്റെ ശബ്ദദരേഖ പുറത്ത് | Oneindia Malayalam

    റൂസയിൽ റിസർച്ച് ഓഫീസർ: ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു

    ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ അന്യത്ര സേവന വ്യവസ്ഥയിൽ റിസർച്ച് ഓഫീസർ തസ്തികയിൽ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം. ഫിൽ, പി .എച്ച്. ഡി യോഗ്യതകൾ അഭിലഷണീയം. താൽപ്പര്യമുള്ളവർ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ മേയ് 5 നകം റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കണം. കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി . ഒ., തിരുവനന്തപുരം-695034. എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഇ-മെയിൽ: [email protected], ഫോൺ: 0471-2303036.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+