Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവിധ കേന്ദ്ര സേനയിൽ അവസരം; 25,271 ഓളം ഒഴിവുകൾ, ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

രാജ്യത്തെ വിവിധ കേന്ദ്ര സേനകളിൽ അവസരം. 25271 ഒഴിവുകളിലേക്കാണ് ഇപ്പോൾ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്(എസ്എസ്എഫ്) തുടങ്ങിയ വിഭാഗങ്ങളിൽ കോൺസ്‌റ്റബിൾ (ജിഡി) തസ്‌തികയിലും അസം റൈഫിൾസിൽ റൈഫിൾമാൻ (ജിഡി) തസ്‌തികയിലുമാണ് അവസരം.

job

പുത്തന്‍ മേക്കോവറില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ളവർ ആഗസ്റ്റ് 31 ഉള്ളിൽ അപേക്ഷിക്കണം. ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഒഴിവുകളുടെ എണ്ണം

സി ഐ എസ് എഫ് - 8464

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് - 7545

സശസ്ത്ര സീമാ ബൽ - 3806

അസം റൈഫിൾസ് - 3785

ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് - 1431

സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് - 240

വിദ്യാഭ്യാസ യോഗ്യത

മെട്രിക്കുലേഷൻ/പത്താം ക്ലാസ്

ശാരീരിക യോഗ്യത

പുരുഷൻ

ഉയരം: 170 സെമീ, നെഞ്ചളവ്: 80 സെമീ (വികസിപ്പിക്കുമ്പോൾ 85 സെമീ), (പട്ടികവർഗക്കാർക്ക് യഥാക്രമം 162.5 സെമീ. 76-81 സെമീ)

സ്‌ത്രീ

ഉയരം: 157 സെമീ (പട്ടിക വർഗക്കാർക്ക് 150 സെമീ), തൂക്കം ഉയരത്തിന് ആനുപാതികം.

പ്രായം

01.08.2021ന് 18-23 (എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്).

ശമ്പളം

21,700- 69,100.

തിരഞ്ഞെടുപ്പ്

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒപ്പം ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവയും പരിശോധിക്കും.

പുരുഷൻമാർക്ക് 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടവും സ്‌ത്രീകൾക്ക് എട്ടര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടവുമാണ് ശാരീരിക ക്ഷമത പരീക്ഷയിൽ ഉണ്ടാകുക. കേരളത്തിലെ വിവിധ ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളാണവ.

പരീക്ഷാ ഫീസ്

100 രൂപയാണ് പരീക്ഷ ഫീസ്, ഓൺലൈനായി അടയ്ക്കാവുന്നതാണ്. സ്ത്രീകൾ, പട്ടികവിഭാഗം, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+