കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിശു സംരക്ഷണ യൂണിറ്റിൽ ഒആർസി സൈക്കോളജിസ്റ്റ്: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രതിമാസ ഹോണറേറിയം 29,535 രൂപ. സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്ദര ബിരുദം, Childhood Emotional Disorders മേഖലകളിൽ ഉള്ള പ്രവൃത്തിപരിചയം എന്നിവയാണു യോഗ്യതകൾ.

ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ നവംബർ 30 നകം ജില്ലാശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്‌ളോർ,എ3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം 682030 എന്ന വിലാസത്തിൽ അപേക്ഷിക്കണം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷകർക്ക് പ്രായം 2022 ജനുവരി 1 ന് 40 വയസ് കഴിയാൻ പാടില്ല. അപൂർണവും വൈകി ലഭിക്കുന്നതും ആയ അപേക്ഷകൾ നിരസിക്കപ്പെടുന്നതായിരിക്കും. നിശ്ചിത മാതൃകയിൽ അല്ലാത്ത അപേക്ഷ നിരസിക്കും. അപേക്ഷ ഫോം wcd.kerala.gov.in ൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്‌ളോർ, എ3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം 682030, ഫോൺ: 0484-2959177.

job

കരിയർ അസിസ്റ്റൻ്റ

തിരുവനന്തപുരത്തുള്ള ഭിന്നശേഷിക്കാർക്കായുള്ള നാഷണൽ കരിയർ സർവീസ് സെന്ററിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു കരിയർ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ഡിസേബിലിറ്റീസ് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ ബിദുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ്, നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ ഡിഫറന്റ്ലീ ഏബിൾഡ്, (ഗവൺമെന്റ് ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്), നാലാഞ്ചിറ, തിരുവനന്തപുരം - 695 015 എന്ന വിലാസത്തിൽ നവംബർ 25നുള്ളിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2531175/ 2530371

ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിലവിലുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് (ഒഴിവ് -1), ചെയർമാന്റെ പേഴ്സണൺ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികകളിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തും. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അപേക്ഷകൾ നവംബർ 30നു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി 9/1023 (2), ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം - 695 010 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2315122, 2315133, 2319122, [email protected]

വിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരുംവിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരും

പ്രൊജക്ട് ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. രണ്ട് ഒഴിവാണുള്ളത്. അഗ്രികൾച്ചർ/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗവേഷണ പരിചയം, ജിഐഎസ് ടൂളുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 24ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം.

English summary
ORC Psychologist in Child Care Unit: Know latest Career Opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X