• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ , സീനിയർ റസിഡന്റ് : തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

എറണാകുളം ജില്ലയിൽ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ തസ്തികയിൽ ഓപ്പൺ, ഈഴവ വിഭാഗത്തിൽ താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ ബിരുദം അല്ലെങ്കിൽ ബി.എസ്‌സി/ എം.എസ്‌സി നഴിസിംഗ് അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ പബ്ലിക് ഹെൽത്ത് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയാണ് യോഗ്യത.

വിദേശ ജോലി: ഓഷ്യനീയറിങ് ഇന്റർനാഷണലിൽ ഒട്ടേറെ ഒഴിവുകൾ; യുഎഇ, അമേരിക്ക, ഇന്ത്യ...വിദേശ ജോലി: ഓഷ്യനീയറിങ് ഇന്റർനാഷണലിൽ ഒട്ടേറെ ഒഴിവുകൾ; യുഎഇ, അമേരിക്ക, ഇന്ത്യ...

സർക്കാർ/ സ്വകാര്യ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. നോട്ടോ (നാഷണൽ ഓർഗൻ & റ്റി.എസ്.എ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനം നടത്തിയിട്ടുള്ള ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തിരിക്കണം. 29,535 രൂപയാണ് വേതനം. 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) ആയിരിക്കണം പ്രായം.

ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ഓഫീസ് മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

1960ലെ ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.

ഇന്ത്യ-യുകെ കോണ്‍ക്ലേവ്: ഡിജിറ്റല്‍ ടാക്സ് സമ്പ്രദായത്തിന് ജിഎസ്ടിയും ആധാറും ശക്തിപകരുംഇന്ത്യ-യുകെ കോണ്‍ക്ലേവ്: ഡിജിറ്റല്‍ ടാക്സ് സമ്പ്രദായത്തിന് ജിഎസ്ടിയും ആധാറും ശക്തിപകരും

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിലെ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 16ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണം.

സീനിയർ റസിഡന്റ് ഒഴിവ്

സീനിയർ റസിഡന്റ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ഓൺകോളജി വിഭാഗത്തിൽ ഒരു സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.

സൈക്കോളജി അപ്രന്റിസ്

സൈക്കോളജി അപ്രന്റിസ്

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ജീവനി-സെന്റർ വെൽബീയിംഗ് കോളേജ് മെന്റൽ ഹെൽത്ത് അവയർനസ്സ് പ്രോഗ്രാമിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവിലേയ്ക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 17ന് രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തും.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് (MA/MSC) അഭിമുഖത്തിൽ പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി 16നകം govtsktcollegetvm@gmail.com ലേക്ക് അയയ്ക്കണം. ഫോൺ: 9961124208.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
   വാക്ക് ഇൻ ഇന്റർവ്യൂ

  വാക്ക് ഇൻ ഇന്റർവ്യൂ

  തിരുവനന്തപുരം ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ 10,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ താൽകാലികമായി നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 22ന് രാവിലെ 10.30 മുതൽ നാല് മണി വരെയാണ് ഇന്റർവ്യൂ.

  തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം ആരോഗ്യവകുപ്പ് ഡയറക്‌ട്രേറ്റിലെ ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലാണ് ഇന്റർവ്യൂ. ഡിപ്ലോമ/ ബി.എസ്‌സി/ എം.എസ്‌സി/ ബി.ടെക്/ എം.സി.എ(ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി) ആണ് യോഗ്യത. ഹാർഡ്‌വെയർ & നെറ്റ്‌വർക്കിങ്ങ്/ ഹോസ്പ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ & ഇംപ്ലിമെന്റെഷനിലുമുള്ള പ്രവൃത്തി പരിചയം അഭികാമ്യം.

  എംവി ഗോവിന്ദൻ
  Know all about
  എംവി ഗോവിന്ദൻ
  English summary
  Organ Transplant Coordinator, Senior Resident: Know the job opportunities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X