Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓവര്‍സിയര്‍ നിയമനം, സൈക്കോളജി അപ്രന്റീസ് നിയമനം: തൊഴിൽവാർത്തകൾ അറിയാം

മങ്കര ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. മങ്കര ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.
ഫോണ്‍: 0491 2872320

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍
സുഭിക്ഷ കേരളം - ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പെരിന്തല്‍മണ്ണ, മലപ്പുറം, നിലമ്പൂര്‍, പരപ്പനങ്ങാടി ക്ലസ്റ്ററുകളിലേക്ക് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ ബിരുദം/സുവോളജി ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ് സെന്റ്ര്‍ ഓഫീസില്‍ സെപ്തംബര്‍ 28ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ : 0494 2666428.

job

സ്റ്റാഫ് നഴ്സ് ഒഴിവ് : അഭിമുഖം 24 ന്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ എറണാകുളം അമൃത ഹോസ്പിറ്റലിലെ 100 സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് സെപ്റ്റംബർ 24 ന് രാവിലെ 9 മുതൽ അഭിമുഖം നടക്കും. ബി.എസ്.സി / ജനറൽ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വിവിധ ജില്ലകളിലെ സ്ത്രീകൾക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവർ 9074715973 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്സ്ആപ്പ് ചെയ്യണം. കൂടുതൽ വിവരങ്ങൾ എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം ഫേസ്ബുക്ക് പേജിൽ ലഭിക്കും.

സൈക്കോളജി അപ്രന്റീസ് നിയമനം
കൊഴിഞ്ഞാമ്പാറ ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ 'ജീവനി സെന്റർ ഫോർ വെൽ ബീയിങ്' പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രെന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. താത്പര്യമുള്ളവർ സെപ്റ്റംബർ 23 ന് വൈകിട്ട് അഞ്ചിനകം [email protected] ൽ അപേക്ഷയും ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ സഹിതം അയക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഓൺലൈൻ മുഖേനയാണ് കൂടിക്കാഴ്ച നടക്കുക. തീയതി പിന്നീട് അറിയിക്കും.

ഒഴിവ്

കൊച്ചി: ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് അതോറിറ്റിയില്‍ (ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം) അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍, സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകളില്‍ ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 24-ന് മുമ്പായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ യോഗ്യത ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ ടെക്‌നോളജി ആന്റ് അനസ്‌തേഷ്യോളജിയും മൂന്ന് വര്‍ത്തെ പ്രവൃത്തി പരിചയവും. ഇ.സി.ജി ടെക്‌നീഷ്യന്‍ യോഗ്യത വി.എച്ച്.എസ്.ഇ ഇസിജി ടെക്‌നീഷ്യന്‍ കോഴ്‌സും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ യോഗ്യത സി.എസ്.എസ്.ഡി കോഴ്‌സും മൂന്ന് വര്‍ത്തെ പ്രവൃത്തി പരിചയവും.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    UK approved covishield vaccine | Oneindia Malayalam

    പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിങ്ങ്: അപേക്ഷ ക്ഷണിച്ചു

    മലബാര്‍ കാന്‍സര്‍ സെന്ററില്‍ നവംബറില്‍ തുടങ്ങുന്ന ഒരു വര്‍ഷ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി നഴ്‌സിങ്ങ്/ ജിഎന്‍എം/എം എസ് സി നഴ്‌സിങ്ങ് എന്നിവയാണ് യോഗ്യത. കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0490 2399243, 7558825357.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+