Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ കരാർ ജോലി; നിരവധി ഒഴിവുകൾ

ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.സി.ആർ.ഐ.) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ശമ്പളം, അപേക്ഷിക്കണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം

പ്രോജക്ട് സ്റ്റാഫ് ഐടിഐ വിഭാഗത്തിലെ ടെക്നീഷ്യൻ വിഭാഗത്തിൽ മെഷീനിസ്റ്റ്, ഫിറ്റർ, വെൽഡർ, പ്ലംബർ, ഇലക്ട്രിക്കൽ, എംആർഎസി (MRAC) എന്നിങ്ങനെ വിവിധ ട്രേഡുകളിൽ യോഗ്യതയുള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം പ്രതിമാസം 17,500 രൂപയും രണ്ടാം വർഷം 19,500 രൂപയുമാണ് ഏകീകൃത ശമ്പളമായി ലഭിക്കുക.

job-1j-jpg-1765507651072

രണ്ട് വർഷത്തെ ഫസ്റ്റ് ക്ലാസ് ഐടിഐ മെഷീനിസ്റ്റ് ട്രേഡുള്ളവർക്ക് മെഷീനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഫാബ്രിക്കേഷൻ, അസംബ്ലി, മെഷീനിംഗ് എന്നിവ ഉൾപ്പെടുന്ന ഷോപ്പ് ഫ്ലോർ/വർക്ക്ഷോപ്പ് പരിചയം, കൈ ഉപകരണങ്ങളും പ്രത്യേക യന്ത്രോപകരണങ്ങളും ഉപയോഗിക്കാനുള്ള അറിവും നിർബന്ധം. ഫിറ്റർ ട്രേഡിന് രണ്ട് വർഷത്തെയും വെൽഡർ ട്രേഡിന് ഒരു വർഷത്തെയും ഫസ്റ്റ് ക്ലാസ് ഐടിഐ യോഗ്യതയാണ്.

പ്ലംബർ തസ്തികയ്ക്ക് ഒരു വർഷത്തെ ഫസ്റ്റ് ക്ലാസ് ഐടിഐ പ്ലംബർ ട്രേഡ് യോഗ്യത വേണം. ജലവിതരണ, മലിനജല സംവിധാനങ്ങൾ സ്ഥാപിക്കൽ, കേടുപാടുകൾ തീർക്കൽ, പരിപാലനം എന്നിവയിൽ പരിചയം നിർബന്ധമാണ്. ചൂടുവെള്ളം, തണുത്തവെള്ളം പൈപ്പ് ലൈനുകൾ (PVC/UPVC/GI), അവയുടെ ലേഔട്ട് ഡിസൈനുകൾ എന്നിവയിലും അറിവ് ആവശ്യമാണ്.

ഇലക്ട്രിക്കൽ തസ്തികയിലേക്ക് രണ്ട് വർഷത്തെ ഫസ്റ്റ് ക്ലാസ് ഐടിഐ ഇലക്ട്രിക്കൽ ട്രേഡ് യോഗ്യത നിർബന്ധമാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ "ഇലക്ട്രിസിറ്റി വർക്കർ പെർമിറ്റ്" അല്ലെങ്കിൽ 500 kW-ന് മുകളിലുള്ള വ്യവസായശാലകളിൽ മൂന്ന് വർഷത്തെ പരിചയം വേണം. ഇലക്ട്രിക്കൽ തകരാറുകൾ പരിഹരിക്കുക, മീറ്റർ റീഡിംഗുകൾ എടുക്കുക, ലീഡ് ആസിഡ്, വിആർഎൽഎ (VRLA) ബാറ്ററികൾ പരിപാലിക്കുക എന്നിവയിൽ പ്രാവീണ്യം ആവശ്യമാണ്.

എംആർഎസി (MRAC) തസ്തികയ്ക്ക് രണ്ട് വർഷത്തെ ഫസ്റ്റ് ക്ലാസ് ഐടിഐ എംആർഎസി ട്രേഡ് യോഗ്യത ആവശ്യമാണ്. പാക്കേജ്ഡ്, സെൻട്രലൈസ്ഡ്, ചില്ലർ, സ്പ്ലിറ്റ്, വിൻഡോ തുടങ്ങിയ എയർകണ്ടീഷണിംഗ്, റെഫ്രിജറേഷൻ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാനും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും കഴിവുണ്ടാകണം. പാക്കേജ്ഡ് എസി, സെൻട്രലൈസ്ഡ് എസി, ചില്ലർ പ്ലാന്റുകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തന/പരിപാലന പരിചയമുള്ളവർക്ക് പ്രത്യേക മുൻഗണനയുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 30 ആണ്.

ട്രെയിനി എഞ്ചിനീയർ തസ്തിക

ഒരു വർഷത്തെ പരിശീലനത്തിന് ശേഷം മൂന്ന് വർഷത്തെ കരാർ നിയമനമാണിത്; കാലാവധി നീട്ടില്ല. ബി.ഇ/ബി.ടെക് ട്രെയിനി എഞ്ചിനീയർമാർക്കായി 15 ഒഴിവുകളുണ്ട് (ഉയർന്ന പ്രായപരിധി 30 വയസ്സ്). മെക്കാനിക്കൽ (9), ഇൻസ്ട്രുമെന്റേഷൻ (4), ഇലക്ട്രിക്കൽ (1), സിവിൽ (1) എന്നീ വിഷയങ്ങളിലാണിത്. സംവരണം ഇങ്ങനെ: ജനറൽ 8, ഒ.ബി.സി 3, എസ്.സി 2, എസ്.ടി 1, ഇ.ഡബ്ല്യു.എസ് 1. പോസ്റ്റ് കോഡുകൾ GET-01/2025 മുതൽ GET-04/2025 വരെയാണ്. പ്രതിമാസം 28,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

ഡിപ്ലോമ ട്രെയിനി എഞ്ചിനീയർ തസ്തികയിലേക്ക് 10 ഒഴിവുകളുണ്ട് (ഉയർന്ന പ്രായപരിധി 28 വയസ്സ്). മെക്കാനിക്കൽ (4), ഇൻസ്ട്രുമെന്റേഷൻ (4), ഇലക്ട്രിക്കൽ (1), സിവിൽ (1) എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. സംവരണം: ജനറൽ 5, ഒ.ബി.സി 3, എസ്.സി 1, ഇ.ഡബ്ല്യു.എസ് 1. പോസ്റ്റ് കോഡുകൾ DET-01/2025 മുതൽ DET-04/2025 വരെയാണ്. പ്രതിമാസം 21,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 30.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+